മോദിയുടെ സിനിമയ്ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍: നിര്‍മ്മാതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു പാര്‍ട്ടികളും കമ്മീഷന് പരാതി നല്‍കിയത്.
മോദിയുടെ സിനിമയ്ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍: നിര്‍മ്മാതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'പിഎം നരേന്ദ്രമോദി'. വിവേക് ഓബ്‌റോയ് മോദിയായി എത്തുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരു പാര്‍ട്ടികളും കമ്മീഷന് പരാതി നല്‍കിയത്. ചിത്രം ഏപ്രില്‍ ആദ്യവാരമാണ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്.

ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വിവേക് ഒബ്‌റോയും സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ അതില്‍ ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പേര് ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പിന്നീട് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശരീകരണവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com