'കണ്ണേ ആരാരോ... കനിയേ ആരാരോ..': സായ് പല്ലവിയും രഞ്ജി പണിക്കരും, അതിരനിലെ ആദ്യഗാനം പുറത്ത് 

'ആട്ടുതൊട്ടില്‍' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
'കണ്ണേ ആരാരോ... കനിയേ ആരാരോ..': സായ് പല്ലവിയും രഞ്ജി പണിക്കരും, അതിരനിലെ ആദ്യഗാനം പുറത്ത് 

ഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒന്നിച്ചെത്തുന്ന 'അതിരന്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്.  'ആട്ടുതൊട്ടില്‍' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് യൂട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. പി ജയചന്ദ്രനാണ് ഈ താരാട്ടുപാട്ട് പാടി മനോഹരമാക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പിഎസ് ജയ്ഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

സായ് പല്ലവിയും രഞ്ജി പണിക്കറുമാണ് ഗാനത്തില്‍ എത്തിയിരിക്കുന്നത്. അച്ഛനും മകളുമായാണ് ഇവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പിഎഫ് മാത്യൂസിന്റെ തിരക്കഥയില്‍ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പോസ്റ്ററുകളും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. 'പ്രേമം', 'കലി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 

പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com