ദീപികയ്‌ക്കൊപ്പം അഭിനയിക്കാത്തത് എന്താണ്? അവര്‍ വലിയ താരമാണെന്ന് സല്‍മാന്‍ ഖാന്‍

ദീപികയ്‌ക്കൊപ്പം അഭിനയിക്കാത്തതിനുള്ള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സല്‍മാന്‍ഖാന്‍
ദീപികയ്‌ക്കൊപ്പം അഭിനയിക്കാത്തത് എന്താണ്? അവര്‍ വലിയ താരമാണെന്ന് സല്‍മാന്‍ ഖാന്‍

ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരങ്ങളാണ് ദീപിക പദുക്കോണും സല്‍മാന്‍ ഖാനും. എന്നാല്‍ ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടുപോവുകയാണ്. ദീപികയ്‌ക്കൊപ്പം അഭിനയിക്കാത്തതിനുള്ള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സല്‍മാന്‍ഖാന്‍. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

ദീപികയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആവശ്യവുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ദീപിക വലിയ താരമാണെന്നും അതിനാല്‍ അവര്‍ക്കൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അതിന് അതിന്റേതായ വിലയുണ്ടാവണമെന്നുമാണ് സല്‍മാന്‍ പറയുന്നത്. ഇതുവരെ അത്തരത്തിലുള്ള ചിത്രങ്ങളൊന്നും ഇല്ലെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

സല്‍മാന്‍ ഖാനും ദീപികയും ഒരുമിച്ച് അഭിനയിക്കുമെന്ന തരത്തില്‍ നിരവധി വാര്‍ത്തകളുണ്ടായിരുന്നു. അമര്‍ഉജാല റിപ്പോര്‍ട്ട് അനുസരിച്ച് സല്‍മാനൊപ്പം അഭിനയിക്കാനുള്ള ആറ് ചിത്രങ്ങളാണ് ദീപിക വേണ്ടെന്നു വെച്ചത്. കൂടാതെ ബോളിവുഡിലേക്ക് ദീപികയെ ആദ്യമായി ക്ഷണിക്കുന്നത് സല്‍മാന്റെ ചിത്രത്തിലാണ്. താന്‍ ചെറിയ കുട്ടിയായിരുന്നതുകൊണ്ടാണ് ചിത്രം ഏറ്റെടുക്കാതിരുന്നത് എന്നാണ് ദീപിക പറഞ്ഞത്. അതിന് പല വേദികളിലും താരം സല്‍മാനോട് നന്ദി പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com