ബോളിവുഡിനെ ഞെട്ടിച്ച് വിവാഹവാര്‍ത്ത; മലൈക അറോറ- അര്‍ജുന്‍ കപൂര്‍ വിവാഹം ഏപ്രിലില്‍

അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ ചടങ്ങില്‍ വെച്ചായിരിക്കും വിവാഹം
ബോളിവുഡിനെ ഞെട്ടിച്ച് വിവാഹവാര്‍ത്ത; മലൈക അറോറ- അര്‍ജുന്‍ കപൂര്‍ വിവാഹം ഏപ്രിലില്‍


ലൈക അറോറയും അര്‍ജുന്‍ കപൂറും ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ഇനി ഗോസിപ്പുകള്‍ക്ക് സ്ഥാനമില്ല. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലൈക- അര്‍ജുന്‍ വിവാഹത്തിനായി തിയതി നിശ്ചയിച്ചെന്നും ഏപ്രിലില്‍ തന്നെ വിവാഹമുണ്ടാകുമെന്നുമാണ് സ്‌പോര്‍ട്ട് ബോയ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 19 നാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ ചടങ്ങില്‍ വെച്ചായിരിക്കും വിവാഹം. 

ബോളിവുഡ് താരങ്ങളായ കരീന,കരിഷ്മ എന്നിവര്‍ക്ക് പുറമേ അടുത്ത സുഹൃത്ത് രണ്‍വീര്‍ സിങ്ങും ഭാര്യ ദീപിക പദുക്കോണും അതിഥികളുടെ ലിസ്റ്റില്‍ ഉണ്ട്. 45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അര്‍ജുന്‍ കപൂര്‍. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 19 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് 2017 ലാണ് അവസാനിപ്പിക്കുന്നത്. തുടര്‍ന്ന് അര്‍ജുനേയും മലൈകയേയും ഒരുമിച്ച് പലസ്ഥലങ്ങളിലും കാണാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പിന്റെ ശക്തി കൂടിയത്. 

കുറച്ചുനാള്‍ മുന്‍പ് കോഫി വിത്ത് കരണ്‍ പരിപാടിക്കിടെ മലൈകയുടേയും അര്‍ജുന്റേയും വിവാഹം ഉടനുണ്ടാകുമെന്നും കരണ്‍ ജോഹര്‍ സൂചന നല്‍കിയിരുന്നു. മലൈകയുടെ കൈപിടിച്ച് നടക്കുന്നതിനിടെ മലൈകയുടെ ജീവിതത്തില്‍ ഉടന്‍ ഇങ്ങനെയൊരു നിമിഷമുണ്ടാകും എന്നാണ് കരണ്‍ പറഞ്ഞത്. ഇതോടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. 

മലൈകയുമായുള്ള ബന്ധം അര്‍ജുന്‍ കപൂറിന്റെ അച്ഛന്‍ ബോണി കപൂറിന് ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇഷ്ടമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനുമായുള്ള അകല്‍ച്ചയ്ക്ക് കാരണം മലൈകയാണെന്നും പ്രചരണമുണ്ട്. കൂടാതെ സല്‍മാന്‍ ഖാനും ഈ ഇരുവരുടേയും ബന്ധത്തില്‍ അതൃപ്തിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com