ഷൂട്ടിങ്ങിനിടെ ബൈക്ക് മറിഞ്ഞു; വിശാലിന് പരിക്ക്

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരുക്കേറ്റത്
ഷൂട്ടിങ്ങിനിടെ ബൈക്ക് മറിഞ്ഞു; വിശാലിന് പരിക്ക്

സിനിമ ഷൂട്ടിങ്ങിനിടെ ബൈക്ക് മറിഞ്ഞ് തെന്നിന്ത്യന്‍ നായകന്‍ വിശാലിന് പരിക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരുക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എടിവി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.  അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ കൈയ്ക്കും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ല. തുടര്‍ന്ന് ഷൂട്ടിങ് പുനരാരംഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിശാലിനും ഷൂട്ടിങ്ങില്‍ ചേരാന്‍ കഴിയും. 

പരുക്കുപറ്റി ഇരിക്കുന്ന വിശാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൈയിലും കാലിലും ബാന്‍ഡേജ് ധരിച്ചിരിക്കുന്നതാണ് ചിത്രങ്ങള്‍. 50 ദിവസത്തെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് വിശാലും സംഘവും തുര്‍ക്കിയിലേക്ക് പോയത്. തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുറച്ചു ദിവസം മുന്‍പാണ് നടി അനിഷ റെഡ്ഡിയുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം ടെമ്പറിന്റെ തമിഴ് റീമേക്കായ അയോഗ്യയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com