ആദ്യ ദിവസം കേരളത്തില്‍ കളിച്ചത് 1630 ഷോ; നാലാമനായി ലൂസിഫര്‍

ഏറ്റവും കൂടുതല്‍ ഷോകള്‍ നടത്തിയ സിനിമകളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടിയിരിക്കുകയാണ് ലൂസിഫര്‍
ആദ്യ ദിവസം കേരളത്തില്‍ കളിച്ചത് 1630 ഷോ; നാലാമനായി ലൂസിഫര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച  പ്രതികരണമാണ് നേടുന്നത്. ഇന്നലെ റിലീസായ ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം പല തീയെറ്ററുകളും ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ആദ്യ ദിവസം കേരളത്തില്‍ മാത്രം 1630 ഷോകളാണ് ലൂസിഫര്‍ കളിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ഷോകള്‍ നടത്തിയ സിനിമകളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടിയിരിക്കുകയാണ് ലൂസിഫര്‍. 

1975 ഷോകള്‍ കളിച്ച ഒടിയനാണ് ആദ്യ സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനം ഇതരഭാഷ ചിത്രങ്ങള്‍ക്കാണ്. രജനീകാന്തിന്റെ 2.0, വിജയിന്റെ സര്‍ക്കാറും. ഇരു ചിത്രങ്ങളും യഥാക്രമം 1873, 1763 ഷോകളാണ് കേരളത്തിലുണ്ടായിരുന്നത്. കൊച്ചുണ്ണിയാണ് ലൂസിഫറിന്റെ തൊട്ടുതാഴെയുള്ളത്. 1612. ബാഹുബലി, വിവേകം, മെര്‍സര്‍, മാസ്റ്റര്‍പീസ്, കബാലി എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് സിനിമകള്‍. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ലൂസിഫറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും ചിത്രം ഹൗസ് ഫുള്ളായാണ് ഓടിക്കൊണ്ടിരിക്കുന്നത്. 

കേരളത്തില്‍ 400 തീയെറ്ററുകളിലാണ് ലൂസിഫര്‍ റിലീസ് ചെയ്തത്. ലോകവ്യാപകമായി 3079 തീയെറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. മുരളിഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരന്നത്. ബോളിവുഡ് നായകന്‍ വിവേക് ഒബ്രോയ് പ്രതിനായകവേഷത്തില്‍ എത്തിയത്. മഞ്ജു വാര്യരാണ് നായിക. കൂടാതെ ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ നീണ്ട നിരയും ചിത്രത്തിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com