അമ്മയാകാന്‍ കങ്കണയ്ക്ക് 24 കോടി?; സത്യം തുറന്നു പറഞ്ഞ് നിര്‍മാതാവ്

നടന്മാര്‍ക്ക് ഇത്ര വലിയ തുക നല്‍കുമെങ്കിലും ഒരു നടി ഇത്ര അധികം പ്രതിഫലം വാങ്ങുന്നത് ആദ്യമായിട്ടാണ്
അമ്മയാകാന്‍ കങ്കണയ്ക്ക് 24 കോടി?; സത്യം തുറന്നു പറഞ്ഞ് നിര്‍മാതാവ്

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കങ്കണ. തന്റെ സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കങ്കണയ്ക്കാവും. ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി വേഷമിടാന്‍ ഒരുങ്ങുകയാണ് കങ്കണ. എന്നാല്‍ എല്ലാവരും ഞെട്ടിയത് കങ്കണയ്ക്ക് നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് അറിഞ്ഞാണ്. 24 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താരത്തിന് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്മാര്‍ക്ക് ഇത്ര വലിയ തുക നല്‍കുമെങ്കിലും ഒരു നടി ഇത്ര അധികം പ്രതിഫലം വാങ്ങുന്നത് ആദ്യമായിട്ടാണ്. ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിഷ്ണു വര്‍ധന്‍ ഇന്ദൂരി. 

ജയലളിതയായി അഭിനയിക്കാന്‍ കങ്കണ സമ്മതിച്ചതില്‍ തങ്ങള്‍ക്ക് അധിയായ സന്തോഷമുണ്ടെന്നാണ് വിഷ്ണു പറയുന്നത്. കങ്കണ എന്ത് അര്‍ഹിക്കുന്നുവോ അതാണ് തങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 24 കോടി രൂപ തന്നെയാണോ കങ്കണയ്ക്ക് നല്‍കുന്നത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എ.എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവി എന്ന പേരില്‍ തമിഴിലും ജയ എന്ന പേരില്‍ ഹിന്ദിയിലുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയലളിതയുടെ ജന്മദിനത്തിനാണ് ചിത്രം പ്രഖ്യാപിച്ചത്. 

ജയലളിതയുടെ കഥ കേട്ടപ്പോള്‍ തന്റെ ജീവിതവുമായി ഏറെ സാമ്യമുണ്ടെന്നും അതിനാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് അതിയായ താത്പര്യമുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. വളരെ താഴ്ന്ന നിലയില്‍ നിന്നാണ് കങ്കണ ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി മാറിയത്. കങ്കണയും ദീപിക പദുക്കോണുമാണ് ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത്. 10 കോടിയില്‍ അധികമാണ് ഇവരുടെ പ്രതിഫലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com