അഡ്വാനിയെ മാനിച്ചില്ല, പിന്നെയല്ലേ; അച്ഛന്‍ നേരത്തേ ഇറങ്ങണമായിരുന്നെന്ന് സൊനാക്ഷി

അഡ്വാനിയെ മാനിച്ചില്ല, പിന്നെയല്ലേ; അച്ഛന്‍ നേരത്തേ ഇറങ്ങണമായിരുന്നെന്ന് സൊനാക്ഷി

ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്ന ബിജെപി ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും പകരം പാട്‌ന സാഹിബ് മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പിന്തുണച്ച് മകളും ബോളിവുഡ് നടിയുമായ സൊനാക്ഷി സിന്‍ഹ രംഗത്ത. ഇക്കാര്യം നേരത്തെ ചെയ്യേണ്ടിയിരുന്നതാണെന്നാണ് സൊനാക്ഷി പറയുന്നത്. അര്‍ഹിച്ച ബഹുമാനം അദ്ദേഹത്തിന് ബിജെപിയില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും സൊനാക്ഷി സിന്‍ഹ പറഞ്ഞു. 

ജയപ്രകാശ് നാരായണ്‍, അടല്‍ ബിഹാരി വാജ്‌പേയി, എല്‍കെ അഡ്വാനി
എന്നിവരുടെ കാലത്ത് പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ പിതാവ് വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ കൂട്ടത്തിലുള്ള ആര്‍ക്കും തന്നെ ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്നില്ല എന്നാണ് കരുതുന്നതെന്നും സൊനാക്ഷി സിന്‍ഹ വ്യക്തമാക്കി. 

'നിങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ സംതൃപ്തി ഇല്ലെങ്കില്‍ അവിടെനിന്ന് മാറിനില്‍ക്കുന്നതില്‍ ലജ്ജ തോന്നേണ്ട കാര്യമില്ല. അതാണ് എന്റെ പിതാവ് ചെയ്തത്'- സൊനാക്ഷി വ്യക്തമാക്കി. ദീര്‍ഘനാളത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ വ്യാഴ്ചയാണ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏപ്രില്‍ ആറിന് ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും മുന്‍പ് പങ്കെടുത്തിരുന്നു. 

ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്ന ബിജെപി ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും പകരം പട്‌ന സാഹിബ് മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതോടെ ബിജെപിയില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു സിന്‍ഹ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com