'മലയാളത്തില്‍ പാടാന്‍ ഒരുത്തനുമില്ലേടാ?'  ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്

45 സെക്കന്റുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത്  വിട്ടിരിക്കുന്നത്. ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് തിരക്കഥ
'മലയാളത്തില്‍ പാടാന്‍ ഒരുത്തനുമില്ലേടാ?'  ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ പുറത്ത്

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും നായകനായി മലയാളത്തിലേക്ക് എത്തുന്ന ' ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ടീസര്‍ പുറത്ത്. വന്ന് വന്ന് കെട്ട്കലക്കിന് വരെ പാടാന്‍ ബംഗാളികളായി , ശ്രേഷ്ഠഭാഷയായ മലയാളത്തില്‍ പാടാന്‍ ആരുമില്ലേടായെന്ന സലിംകുമാറിന്റെ കിടിലന്‍ ഡയലോഗോടെയാണ് ടീസര്‍. 

45 സെക്കന്റുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത്  വിട്ടിരിക്കുന്നത്. ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സോളോയ്ക്ക് ശേഷം ദുല്‍ഖറിനെ മലയാളത്തില്‍ കണ്ടിട്ടേയില്ലെങ്കിലും തെലുങ്കില്‍ മഹാനടിയും ബോളിവുഡില്‍ നിന്നും കര്‍വാനിലും താരമുണ്ടായിരുന്നു. വലിയ പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com