ഈ വാര്‍ത്ത പറയാന്‍ ഇതിലും നല്ല ദിവസമില്ല: അമ്മയാകാന്‍ പോകുന്നതറിയിച്ച് എമി ജാക്‌സണ്‍

ജോര്‍ജ് പനായോട്ടുമായുള്ള ചിത്രം സഹിതമാണ് അമ്മയാകാന്‍ പോകുന്ന വിവരം എമി പങ്കുവെച്ചത്.
ഈ വാര്‍ത്ത പറയാന്‍ ഇതിലും നല്ല ദിവസമില്ല: അമ്മയാകാന്‍ പോകുന്നതറിയിച്ച് എമി ജാക്‌സണ്‍

ടി എമി ജാക്‌സന്‍ അമ്മയാകുന്നു. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിക്കുന്നത്. ബ്രിട്ടനിലെ മാതൃദിനമായ ഇന്ന് തന്നെ ഈ വിവരം അറിയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും എമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്. 

ജോര്‍ജ് പനായോട്ടുമായുള്ള ചിത്രം സഹിതമാണ് അമ്മയാകാന്‍ പോകുന്ന വിവരം എമി പങ്കുവെച്ചത്. 'ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ'- എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എയ്മി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് ഇപ്പോള്‍ എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.

ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. 

പിന്നാലെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച എമി വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എഎല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com