പോക്കിരിരാജയിലെ മമ്മൂട്ടിയല്ല മധുരരാജയിൽ, സൂപ്പർഹിറ്റാകുമെന്ന് സലിം കുമാർ 

മധുരരാജ സൂപ്പര്‍ ഹിറ്റാകുമെന്ന് നടൻ സലിം കുമാർ
പോക്കിരിരാജയിലെ മമ്മൂട്ടിയല്ല മധുരരാജയിൽ, സൂപ്പർഹിറ്റാകുമെന്ന് സലിം കുമാർ 

മ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജ സൂപ്പര്‍ ഹിറ്റാകുമെന്ന് നടൻ സലിം കുമാർ. മലയാള സിനിമ ഇത് വരെ കാണാത്ത വമ്പന്‍ ഗ്രാഫിക്സ് ആണ് ചിത്രത്തിൽ ഒരുക്കുന്നതെന്നും പോക്കിരിരാജയില്‍ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയില്‍ കാണാന്‍ പോകുന്നത് എന്നാണ് സലിം കുമാറിന്റെ  വാക്കുകൾ.

സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തുന്നത്. ചിത്രത്തില്‍ മനോഹരന്‍ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്. തമിഴ്‌നടന്‍ ജയ്‌ ആണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നത്. 

മോഹന്‍ലാല്‍ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഒരു ഗാന രംഗത്തില്‍ സണ്ണി ലിയോണിയും എത്തുന്നുണ്ട്. ഏപ്രില്‍ 12 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com