'മറച്ചു വെക്കുന്നത് ഭീരുത്വം'; ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് വെളിപ്പെടുത്തി ജോയ് മാത്യു

നിക്കൊരു നിലപാടുണ്ടാകണമെന്നും അത് മറച്ചുവെക്കുന്നത് ഭീരുത്വമാണെന്ന് അറിയുന്നതും കൊണ്ടാണ് നിലപാട് വ്യക്തമാക്കുന്നത് എന്നും ഫേയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ താരം പറയുന്നു
'മറച്ചു വെക്കുന്നത് ഭീരുത്വം'; ആര്‍ക്ക് വോട്ടു ചെയ്യുമെന്ന് വെളിപ്പെടുത്തി ജോയ് മാത്യു

തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ ഇത്തവണ തെരഞ്ഞെടുപ്പ് തീപാറും. അതിനിടെ താന്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരായിരിക്കുംതന്റെ വോട്ട് എന്നാണ് ജോയ് മാത്യു പറയുന്നത്. തനിക്കൊരു നിലപാടുണ്ടാകണമെന്നും അത് മറച്ചുവെക്കുന്നത് ഭീരുത്വമാണെന്ന് അറിയുന്നതും കൊണ്ടാണ് നിലപാട് വ്യക്തമാക്കുന്നത് എന്നും ഫേയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ താരം പറയുന്നു. 

ജോയ് മാത്യുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ വോട്ട് 

സ്വപ്‌നങ്ങള്‍ വ്യത്യസ്തമായിരിക്കാം പ്രതിഷേധങ്ങള്‍ വിഭിന്നങ്ങളായിരിക്കാം 
എന്നാല്‍ ഒരു പൗരന്‍ എന്ന നിലക്ക് അവന്റയും അവന്‍ ജീവിക്കുന്ന 
രാജ്യത്തിന്റെയും ഭാഗദേയം നിര്‍ണ്ണയിക്കുന്നത് അവന്‍/ള്‍ കൂടി ഭാഗഭാക്കായ ജനാധിപത്യ പ്രക്രിയയിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവന്‍ /ള്‍ രേഖപ്പെടുത്തുന്ന സമ്മതി ദാനാവകാശത്തിലൂടെയാണ്. 
ചുരുക്കിപ്പറഞ്ഞാല്‍ നാം ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ഈ തെരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്ന ചോദ്യം. 
ഞാന്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളത് കേള്‍ക്കണമെന്നുമില്ല. 
പക്ഷെ എനിക്കൊരു നിലപാടുണ്ടാവണമെന്നും അത് ജനങ്ങളില്‍ നിന്നും മറച്ചു വെക്കുന്നത് ഭീരുത്വമാണെന്നും അറിയുന്നത് കൊണ്ട് 
അത് ഇങ്ങിനെ വ്യക്തമാക്കാം. 
മനുഷ്യനെ, ജാതി,മതം, വര്‍ഗ്ഗം, ലിംഗം , ഭാഷ,വിശ്വാസം, നിറം, എന്നീ തരംതിരിവുകളാല്‍ മാറ്റിനിര്‍ത്തുകയും, അവഹേളിക്കുകയും 
മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്യത്തിനും ചിന്തകള്‍ക്കും കൂച്ചു വിലങ്ങിടുകയും ശാസ്ത്രീയവും പുരോഗമനപരവുമായ വീക്ഷണങ്ങളെ നിരാകരിക്കുകയും 
പകരം, അന്ധവിശ്വാസജടിലമായ ചിന്തകള്‍ മനുഷ്യരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ഏകാധിപത്യത്തിന്റയും വംശീയതയുടെയും ദുഷ്ടതകകളാല്‍ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരായിരിക്കും എന്റെ വോട്ട് എന്ന് മാത്രം പറയട്ടെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com