വില്ലന്‍മാരെ തേച്ചൊട്ടിച്ച് ടൊവിനോ; കല്‍ക്കിയുടെ ടീസര്‍ പുറത്ത്

താരത്തിന്റെ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുന്നവരെ ആവേശത്തിലാക്കാന്‍ പോന്നതാണ് ടീസര്‍
വില്ലന്‍മാരെ തേച്ചൊട്ടിച്ച് ടൊവിനോ; കല്‍ക്കിയുടെ ടീസര്‍ പുറത്ത്

ടൊവിനോ തോമസ് പൊലീസ് വേഷത്തില്‍ എത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷന്‍ രംഗങ്ങളുമായാണ് ടീസര്‍ എത്തുന്നത്. നെറ്റിയില്‍ നിന്ന് ചോര ഒലിപ്പിച്ച് കനല്‍ നിറച്ച തേപ്പുപെട്ടിയുമായി നില്‍ക്കുന്ന ടൊവിനോയെയാണ് ടീസറില്‍ കാണുന്നത്. താരത്തിന്റെ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുന്നവരെ ആവേശത്തിലാക്കാന്‍ പോന്നതാണ് ടീസര്‍. 

പുറത്തെത്തിയതിന് പിന്നാലെ ആരാധകര്‍ ആഘോഷമാക്കുകയാണ് ടീസര്‍. കഴിഞ്ഞ ദിവസം താരത്തിന്റെ കല്‍ക്കി ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കൊമ്പന്‍മീശയില്‍ അല്ല കട്ടതാടിവെച്ച ലുക്കിലാണ് ടീസറില്‍ ടൊവിനോയെ കാണുന്നത്. 

സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ച പ്രവീണ്‍ പ്രഭാറാമിന്റെ ആദ്യ സംവിധാന സംരംഭമാണ് കല്‍ക്കി. ഗൗതം ശങ്കറാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എസ്രയ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com