തൃശ്ശൂര്‍ക്കാരനായി ലാലേട്ടന്‍; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്കിന് ഗംഭീര സ്വീകരണം 

31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍ക്കാരനായി എത്തുന്നത്
തൃശ്ശൂര്‍ക്കാരനായി ലാലേട്ടന്‍; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്കിന് ഗംഭീര സ്വീകരണം 

മോഹന്‍ലാല്‍ തൃശ്ശൂര്‍ക്കാരനായി എത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍ക്കാരനായി എത്തുന്നത്. തൂവാനത്തുമ്പികളിലാണ് അവസാനമായി താരം തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്തത്. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ തന്നെ ആവേശത്തിലാണ് ആരാധകര്‍. ഒരു കണ് അടച്ചുപിടിച്ച് തൃശ്ശൂര്‍ക്കാരന്‍ അച്ചായന്‍ ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററിലുള്ളത്. ലുക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിക്കഴിഞ്ഞു. 

നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ ഭാഷയുമായി വരുന്നു. തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂര്‍ക്കാരനായി ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന', എന്നാണ് ചിത്രത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍. 

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ജിബി ജോജു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇട്ടിമാണിയുടെ തിരകഥയും ജിബി ജോജു ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com