മരിക്കുന്നത് വരെ കങ്കണയ്‌ക്കെതിരെ ഒന്നും പറയില്ല; ആലിയ-കങ്കണ വിവാദത്തില്‍ മഹേഷ് ഭട്ട് 

തന്റെ നിര്‍മ്മാണ കമ്പനിയായ വിശേഷ് ഫിലിംസില്‍ നിന്ന് ബോളിവുഡ് കരിയര്‍ തുടങ്ങിയ ഒരാള്‍ക്കെതിരെയും സംസാരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നാണ്‌ മഹേഷ് ഭട്ടിന്റെ നിലപാട്‌ 
മരിക്കുന്നത് വരെ കങ്കണയ്‌ക്കെതിരെ ഒന്നും പറയില്ല; ആലിയ-കങ്കണ വിവാദത്തില്‍ മഹേഷ് ഭട്ട് 

ബോളിവുഡ് നടി കങ്കണ റണാവത്തും നടി ആലിയ ഭട്ടും തമ്മിലുള്ള പിണക്കം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പതിവ് തലക്കെട്ടാണ്. ആലിയയുടെ ആഭിനയത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും നിശിതം വിമര്‍ശിക്കുന്ന കങ്കണ പലപ്പോഴും കടുത്ത ആരോപണങ്ങള്‍ തന്നെയാണ് ഉന്നയിക്കാറ്. ഇതെല്ലാം സംഭവിക്കുമ്പോഴും കങ്കണയ്‌ക്കെതിരെ ഒരു ആരോപണത്തിനും തയ്യാറാകാതെ മാറുകയാണ് ആലിയയുടെ അച്ഛനും പ്രശസ്ത ബോളിവുഡ് സംവിധായകനുമായ മഹേഷ് ഭട്ട്. 

കങ്കണ ഒരു കുട്ടിയാണെന്നും തന്റെ നിര്‍മ്മാണ കമ്പനിയായ വിശേഷ് ഫിലിംസില്‍ നിന്ന് ബോളിവുഡ് കരിയര്‍ തുടങ്ങിയ ഒരാള്‍ക്കെതിരെയും സംസാരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് മഹേഷ് ഭട്ടിന്റെ വാക്കുകള്‍.

'കങ്കണ ഒരു കുട്ടിയാണ്. ഞങ്ങള്‍ക്കൊപ്പമാണ് അവര്‍ കരിയര്‍ തുടങ്ങിയത്. അവള്‍ക്കെതിരെ ഞാന്‍ ഒന്നും പറയില്ല. നമ്മുടെ കുട്ടികള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും ഉയര്‍ത്തരുതെന്നാണ് എന്റെ സംസ്‌കാരം എന്നെ പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ മക്കള്‍ക്കെതിരെ എന്തെങ്കിലും പറയുക സാധ്യമല്ല. ഞാന്‍ വളര്‍ന്നുവന്ന സാഹചര്യം അതിന് എന്നെ അനുവദിക്കില്ല. മരിക്കുന്നവരെ ഞങ്ങടെ കുട്ടികള്‍ക്കെതിരെ ഞാന്‍ ഒന്നും പറയില്ല. അത് എന്റെ പ്രകൃതത്തിന് എതിരാണ്', ഭട്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com