'സ്വര ഭാസ്‌കറെപ്പോലെ ആകരുത്, വിരലുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കൂ'; സ്വയംഭോഗ രംഗത്തിന് ട്രോള്‍; മറുപടിയുമായി താരം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വരയുടെ വിവാദ രംഗം വീണ്ടും ഉപയോഗിക്കപ്പെട്ടിരിക്കുന്നത്
'സ്വര ഭാസ്‌കറെപ്പോലെ ആകരുത്, വിരലുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കൂ'; സ്വയംഭോഗ രംഗത്തിന് ട്രോള്‍; മറുപടിയുമായി താരം

ഴിവുറ്റ നടി എന്നതിനൊപ്പം സ്വര ഭാസ്‌കറിനെ വ്യത്യസ്തയാക്കുന്നത് അവരുടെ നിലപാടുകളാണ്. സാധാരണ നടികള്‍ അഭിനയിക്കാന്‍ മടിക്കുന്ന രംഗങ്ങള്‍ പോലും സ്വര ഏറ്റെടുക്കാറുണ്ട്. സ്ത്രീകള്‍ പ്രധാന വേഷത്തില്‍ എത്തിയ വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങളായിരുന്നു. ചിത്രം റിലീസായതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. വൈബ്രേറ്റര്‍ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്നതായിരുന്നു രംഗം. ഇപ്പോള്‍ വീണ്ടും സ്വയംഭോഗ രംഗം വാര്‍ത്തകളില്‍ നിറയുകയാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വരയുടെ വിവാദ രംഗം വീണ്ടും ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ 'സ്വര ഭാസ്‌കറെ പോലെയാകരുത്..നിങ്ങളുടെ വിരലുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ'. എന്ന പോസ്റ്ററുമായി നില്‍ക്കുന്ന യുവാവിന്റേയും യുവതിയുടേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ താരത്തിന്റെ സ്വയംഭോഗം രംഗം വീണ്ടും ചര്‍ച്ചയായി. വിമര്‍ശനങ്ങളും ഉയരാന്‍ തുടങ്ങി. 

രംഗങ്ങള്‍ ചര്‍ച്ചയായതോടെ മറുപടിയുമായി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. വൈറല്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. 'എന്റെ ട്രോളുകള്‍ വീണ്ടും സജീവമായിക്കഴിഞ്ഞു. എന്റെ പേര് പ്രശസ്തമാക്കാന്‍ വേണ്ടി വിയര്‍പ്പൊഴുക്കുന്ന നിങ്ങള്‍ വളരെ ആത്മാര്‍ഥതയുള്ളവരാണ്. അവര്‍ നടത്തുന്ന 'സ്ലട്ട് ഷെയ്മിങ്' കാര്യമാക്കേണ്ട സുഹൃത്തുക്കളേ. അവരുടെ ഭാവനക്കും ചിന്തക്കും പരിമിതികളുണ്ട്. എന്തായാലും നിങ്ങള്‍ രണ്ടുപേരുടെയും പ്രയത്‌നം എനിക്കിഷ്ടപ്പെട്ടു' സ്വര ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com