ഹൃത്വിക്ക് തിരിച്ച് വരുന്നു: തിരിച്ച് വരവ് അത്ര നിസാരമല്ല; വീഡിയോ കാണാം

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ഹൃത്വിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ഹൃത്വിക്ക് തിരിച്ച് വരുന്നു: തിരിച്ച് വരവ് അത്ര നിസാരമല്ല; വീഡിയോ കാണാം

കാലിന് പരിക്കേറ്റതിനാല്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു ബോളിവുഡ് താരം ഹൃത്വിക്ക് റോഷന്‍. ഇപ്പോള്ഡ ഒരിടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തുകയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പ്രശസ്തനായ അദ്ദേഹം കുറച്ചുകൂടി കരുത്താനായാണ് വീണ്ടും രംഗപ്രവേശത്തിനൊരുങ്ങുന്നത്. 

വലത് കാലിലെ ഡിസ്‌ക് തെറ്റുകയും ലിഗമെന്റ് പൊട്ടുകയും ചെയ്തതോടെയാണ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് മാറി നിന്നത്. കഴിഞ്ഞ എട്ട് മാസക്കാലയളവില്‍ തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ടൈഗര്‍ ഷറോഫ്, വാണി കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.

പരുക്കുകളില്‍ നിന്നും തിരിച്ചു കയറാന്‍ കഠിനമായ ദിനചര്യകളാണ് ഹൃത്വിക് പിന്തുടര്‍ന്നിരുന്നതെന്ന് മിഡ്‌ഡേയിലെ ലേഖനം പറയുന്നു. സംശയമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പരിശോധിക്കാം.

വളരെ കഠിനമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ വീഡിയോ ഹൃത്വിക്ക് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. നിരവധി വീഡിയോകളുണ്ട്. വ്യായാമത്തിനിടെ പലപ്പോഴും വേദനയെടുത്ത് അദ്ദേഹം നിര്‍ത്തുന്നതും കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com