പുത്തന്‍ കാർ സ്വന്തമാക്കി മഞ്ജു; ഇനി യാത്രകൾ ബലേനോയിൽ 

 മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയാണ് മഞ്ജുവിന്റെ പുതിയ കാർ
പുത്തന്‍ കാർ സ്വന്തമാക്കി മഞ്ജു; ഇനി യാത്രകൾ ബലേനോയിൽ 

പുത്തൻ കാർ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍.  മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയാണ് മഞ്ജുവിന്റെ പുതിയ കാർ. ചുവപ്പ് നിറത്തിലുള്ള ബലേനോ കാർ ഏറ്റുവാങ്ങുന്ന മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബലേനോയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ  ആല്‍ഫയുടെ പരിഷ്‌കരിച്ച  വകഭേദമാണ് താരം സ്വന്തമാക്കിയത്. ബലേനോ ആല്‍ഫയുടെ പെട്രോൾ മോഡലിന്  7.55 ലക്ഷം രൂപയും ഡീസൽ മോഡലിന് 8.83 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com