'നിപ്പയുടെ സമയത്ത് ഞാൻ കോഴിക്കോടുണ്ടായിരുന്നു, അത് പേടിപ്പെടുത്തുന്നത്'; വൈറസ് ടീമിന് ഇർഫാൻ പത്താന്റെ ആശം‌സ  

ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് ഇര്‍ഫാന്റെ ട്വീറ്റ്
'നിപ്പയുടെ സമയത്ത് ഞാൻ കോഴിക്കോടുണ്ടായിരുന്നു, അത് പേടിപ്പെടുത്തുന്നത്'; വൈറസ് ടീമിന് ഇർഫാൻ പത്താന്റെ ആശം‌സ  

നിപ്പ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി ഒരുങ്ങുന്ന ആഷിക് അബു ചിത്രത്തിന് ആശംസ നേർന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താൻ. സ്വാര്‍ഥതയില്ലാത്ത ഒരുപാട് ആളുകളുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന വെെറസ് ടീമിന് ആശംസ കുറിച്ചാണ് ഇർഫാൻ രം​ഗത്തെത്തിയിരിക്കുന്നത്.

നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നെന്നും അത് പേടിപ്പെടുത്തുന്നതായിരുന്നെന്നും ഇർഫാൻ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചുകൊണ്ടാണ് ഇര്‍ഫാന്റെ ട്വീറ്റ്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ക്രിഷ് മേനോന്‍ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്.

ഒപിഎം പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രം ജൂൺ മാസം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയാണ്  അണി നിരക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com