മാത്തുക്കുട്ടി സംവിധായകനാകുന്നു; കന്നിചിത്രത്തില്‍ നായകന്‍ ഡിക്യൂ 

ജൂണ്‍ മാസം മുതല്‍ ചിത്രീകരണം ആരംഭിക്കും
മാത്തുക്കുട്ടി സംവിധായകനാകുന്നു; കന്നിചിത്രത്തില്‍ നായകന്‍ ഡിക്യൂ 

സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് അവതാരകനും നടനുമായ മാത്തുക്കുട്ടി. ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും മാത്തുക്കുട്ടി തന്നെയാണ്.

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു സുപ്രധാന ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലാണോ പിന്നിലാണോ പ്രവര്‍ത്തിക്കുക എന്ന് പുറത്തിവിട്ടിട്ടില്ല. 

സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയെന്നും ചിത്രീകരണത്തിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം എന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ മാസം മുതല്‍ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com