'ആദ്യമായി കാണുമ്പോള്‍ അദ്ദേഹം സ്റ്റാറൊന്നുമല്ല, പക്ഷെ എന്റെ കണ്ണില്‍ അന്നും സൂപ്പര്‍സ്റ്റാര്‍'; ഹൃത്വിക്കിനെക്കുറിച്ച് മുന്‍ഭാര്യ സൂസൈന്‍ 

ലോസ് ആഞ്ചലസില്‍ പഠിക്കാന്‍ പോയി തിരിച്ച് വരുന്ന വഴിയില്‍ വച്ചാണ് താന്‍ ഹൃത്വിക്കിനെ ആദ്യമായി കാണുന്നതെന്ന് സുസൈന്‍
'ആദ്യമായി കാണുമ്പോള്‍ അദ്ദേഹം സ്റ്റാറൊന്നുമല്ല, പക്ഷെ എന്റെ കണ്ണില്‍ അന്നും സൂപ്പര്‍സ്റ്റാര്‍'; ഹൃത്വിക്കിനെക്കുറിച്ച് മുന്‍ഭാര്യ സൂസൈന്‍ 

മ്മില്‍ വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും മുന്‍ ഭാര്യ സുസൈന്‍ ഖാനും. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൃത്വിക്കിനെ ആദ്യമായി കണ്ട വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സുസൈന്‍. ലോസ് ആഞ്ചലസില്‍ പഠിക്കാന്‍ പോയി തിരിച്ച് വരുന്ന വഴിയില്‍ വച്ചാണ് താന്‍ ഹൃത്വിക്കിനെ ആദ്യമായി കാണുന്നതെന്ന് സുസൈന്‍ പറയുന്നു. 

ആദ്യമായി കാണുമ്പോള്‍ ഹൃത്വിക് ഒരു സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ലെന്നും എന്നാല്‍ തന്റെ കണ്ണില്‍ അന്നും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നെന്നും സുസൈന്‍ പറഞ്ഞു. "ഹൃത്വിക്കില്‍ എനിക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ട്. അത് വിവാഹമല്ല, പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കളാണ്. ആ സ്ഥാനം എന്നെ സംബന്ധിച്ചിടത്തോളം വളരെ പവിത്രമാണ്. അത് ഒരിക്കലുമെന്നെ വിഷമിപ്പിക്കുകയോ ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കുകയോ ഇല്ല', സുസൈന്‍ പറഞ്ഞു. 

ഇരുവരും വീണ്ടും വിവാഹിതരാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും തങ്ങള്‍ വിവാഹിതരാകുന്നില്ലെന്നും സുഹൃത്തുക്കളായി തന്നെ തുടരുമെന്നുമായിരുന്നു ഹൃത്വിക്കിന്റെയും സുസൈന്റെയും പ്രതികരണം. 14വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2014ലാണ് ഹൃത്വിക്കും സുസൈനും വേര്‍പിരിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com