'ആന്ദ്രേ റസ്സലും ഗായത്രിയും വിവാഹം ചെയ്തത് അറിഞ്ഞില്ല'! സത്യമിതാണ് 

​ഗായത്രി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്ദേ റസ്സിലിന്റെ ഭാര്യയാണെന്ന തരത്തിലാണ് ട്വീറ്റ്
'ആന്ദ്രേ റസ്സലും ഗായത്രിയും വിവാഹം ചെയ്തത് അറിഞ്ഞില്ല'! സത്യമിതാണ് 

മിഴ് നടി  ഗായത്രി ശങ്കറിനെക്കുറിച്ചുള്ള ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്. ​ഗായത്രി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്ദേ റസ്സിലിന്റെ ഭാര്യയാണെന്ന തരത്തിലാണ് ട്വീറ്റ്. 

'ആന്ദ്രേ റസ്സലും ഗായത്രിയും ഈയിടെ വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു' എന്ന ഒരു ട്വീറ്റാണ് ഇതിനെല്ലാം തുടക്കമിട്ടത്.  ഐ.പി.എല്‍ മാച്ചിനിടെ പകർത്തിയ ആന്ദേ റസ്സിലിന്റെ ഭാര്യ ജാസിം ലോറയുടെ ചിത്രം കണ്ടാണ് ട്വീറ്റ് കുറിച്ചിരിക്കുന്നത്. 

രസകരമായ സംഭവം ശ്രദ്ധയിൽപെട്ട ​ഗായത്രിയും ട്വീറ്റ് ഷെയർ ചെയ്തു. ചിരിക്കുന്ന സ്മൈലികളോടെ എന്ത്? എന്ന ചോദിച്ചുകൊണ്ടാണ് ​ഗായത്രിയുടെ റീട്വീറ്റ്. ഗായത്രിയും ജാസിം ലോറയും തമ്മില്‍ സാദൃശ്യമുണ്ടെന്നും അതിനാല്‍ അയാള്‍ തെറ്റിദ്ധരിച്ചതായിരിക്കാമെന്നും കമന്റിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com