ഗായിക എസ്. ജാനകിക്ക് തെന്നിവീണ് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്
ഗായിക എസ്. ജാനകിക്ക് തെന്നിവീണ് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ബാംഗളൂര്‍; തെന്നിവീണതിനെ തുടര്‍ന്ന് പിന്നണി ഗായിക എസ്. ജാനകിക്ക് പരിക്ക്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് പരിക്ക് ഭേദമായതോടെ ആശുപത്രിവിട്ടു. ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ദിവസം മുന്‍പ് ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് എസ്. ജാനകിയ്ക്ക് പരിക്കേറ്റത്. 

വീട്ടിലേക്ക് കയറിയപ്പോള്‍ പെട്ടെന്ന് തെന്നിവീഴുകയായിരുന്നെന്നും ഓപ്പറേഷന്‍ നടത്തിയതിനാല്‍ കുറച്ചുദിവസം വിശ്രമിക്കേണ്ടി വരുമെന്നും എസ്.ജാനകി പറഞ്ഞു. ഇടുപ്പെല്ലിന് വേദന ശക്തമായതോടെയാണ് എസ്. ജാനകിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2017 ല്‍ സംഗീതജീവിതത്തോട് വിടപറഞ്ഞ 81കാരി ഇപ്പോള്‍ വിശ്രമത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com