ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടി കൃതി സനോണ്‍; വൈറലായി ചിത്രങ്ങള്‍ 

പാനിപത്, ഹൗസ്ഫുള്‍ 4 എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍ കാത്തിരിക്കെ ഗോവയില്‍ ഒരു ചെറിയ അവധി ആഘോഷമാക്കുകയായിരുന്നു താരം
ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടി കൃതി സനോണ്‍; വൈറലായി ചിത്രങ്ങള്‍ 

ലൂക്കാ ചുപ്പിയുടെ വിജയവും കളങ്കിലെ നൃത്തരംഗത്തിലെ ഗംഭീര പ്രകടനവും ഒക്കെയായി തിളങ്ങി നില്‍ക്കുകയാണ് നടി കൃതി സനോണ്‍. എന്നാല്‍ വിജയാഘോഷങ്ങള്‍ക്ക് നില്‍ക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പറക്കുകയായിരുന്നു താരം. പാനിപത്, ഹൗസ്ഫുള്‍ 4 എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍ കാത്തിരിക്കെ ഗോവയില്‍ ഒരു ചെറിയ അവധി ആഘോഷമാക്കുകയായിരുന്നു താരം. 

രണ്ട് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ തകര്‍ത്ത ശേഷം അവധി കഴിഞ്ഞ് മടങ്ങവെയാണ് കൃതി ചിത്രങ്ങള്‍ പങ്കുവച്ചത്. ഗോവന്‍ ദിവസങ്ങളെ വിവരിച്ച് ഒരു ഗുഡ് ബൈ കുറിപ്പും താരം പങ്കുവച്ചു. അവസാനമില്ലാത്ത സംഭാഷണങ്ങളായിരുന്നു മൂവര്‍ക്കുമിടയിലെന്നാണ് കൃതി കുറിച്ചിരിക്കുന്നത്. 

കോളേജ് ഗോസിപ്പ് മുതല്‍ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ വരെ സംസാരിച്ച ദിവസങ്ങള്‍. "വിവാഹശേഷമുള്ള ജീവിതം, അവനെക്കുറിച്ച് അമ്മയോട് പറഞ്ഞതെങ്ങനെ, അത് ഓര്‍ക്കുന്നുണ്ടോ, അതെനിക്കറിയില്ലായിരുന്നു എന്നിങ്ങനെ നീണ്ട വിശേഷംപറച്ചില്‍" , കൃതി കുറിച്ചു. 

കൃതി പങ്കുവച്ച യാത്രക്കിടയിലെ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റെസ്‌റ്റോറന്റില്‍ സമയം ചിലവിടുന്നതും സ്വിമ്മിങ് പൂളില്‍ തകര്‍ക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com