മെഹന്ദിയും ഹല്‍ദിയും പൊടിപൊടിച്ചു; പേര്‍ളിഷ് വിവാഹം ഇന്ന്,ചിത്രങ്ങളും വിഡിയോയും 

പാട്ടും നൃത്തവുമൊക്കെയായി ഉത്സവം പോലെയാണ് പേളിയുടെ വിവാഹം കുടുംബാംഗങ്ങള്‍ കൊണ്ടാടുന്നത്
മെഹന്ദിയും ഹല്‍ദിയും പൊടിപൊടിച്ചു; പേര്‍ളിഷ് വിവാഹം ഇന്ന്,ചിത്രങ്ങളും വിഡിയോയും 

രാധകര്‍ കാത്തിരുന്ന പേളി-ശ്രീനിഷ് വിവാഹം ഇന്ന് നടക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ പേളിയുടെ മെഹന്ദി-ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും വൈറലാകുകയാണ്. സുഹൃത്തുക്കള്‍ ഒരുക്കിയ ബ്രൈഡല്‍ ഷവറിന് പിന്നാലെയാണ് വീട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. 

ആലുവയിലെ പേളിയുടെ വീട്ടില്‍ വച്ചായിരുന്നു ആഘോഷം. പേളിയുടെ അടുത്ത സൂഹൃത്തുക്കളും ഇതില്‍ പങ്കെടുത്തിരുന്നു. വീടിന്റെ മുകളിലായി ഒരുക്കിയ സ്റ്റേജില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് പേളിക്കായി സര്‍പ്രൈസ് ഒരുക്കി. രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷത്തെക്കുറിച്ച് ' എ നൈറ്റ് ടു റിമെമ്പര്‍'എന്നാണ് പേളി കുറിച്ചത്.

സിനിമാതാരങ്ങളും പേളിയുടെ അടുത്ത സുഹൃത്തുക്കളുമായ ദീപ്തി സതി, ഷോണ്‍ റോമി, അഹാന തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള സാരിയായിരുന്നു പേളിയുടെ വേഷം. പാട്ടും നൃത്തവുമൊക്കെയായി ഉത്സവം പോലെയാണ് പേളിയുടെ വിവാഹം കുടുംബാംഗങ്ങള്‍ കൊണ്ടാടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com