'സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്': പൊലീസുകാരനായി ഷൈന്‍ ടോം ചാക്കോ

'സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്.. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞുവോ?'
'സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്': പൊലീസുകാരനായി ഷൈന്‍ ടോം ചാക്കോ

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ഉണ്ട്. ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷൈന്‍ ടോം ചാക്കോയാണ് ആദ്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.  

'സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്.. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞുവോ?' എന്ന കുറിപ്പോടെയാണ് ഷൈനിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടത്. കട്ടി മീശയുമായി പോലീസ് വേഷത്തില്‍ തന്നെയാണ് ഷൈന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ജോജോ സാംസണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

പോസ്റ്റര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്‌സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെയും ഷൈനിനെയും കൂടാതെ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 

സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈദ് റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com