നീന്തിത്തുടിച്ച് ജെന്നിഫര്‍ ആന്റണിയും കുടുംബവും; ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു

കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയാണ് ജെന്നിഫര്‍
നീന്തിത്തുടിച്ച് ജെന്നിഫര്‍ ആന്റണിയും കുടുംബവും; ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു

മലയാള സിനിമയിലെ പരിചിത മുഖമാണ് ജെന്നിഫര്‍ ആന്റണി. സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് ഇവര്‍. ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയാണ് ജെന്നിഫര്‍. 

'ഒന്നിച്ചു നീന്തുന്ന ഒരു കുടുംബം, ഒരുമിച്ച് നില്‍ക്കുന്ന... എവിടെയാണോ നീന്തല്‍കുളം അവിടെയാണ് വീട്' എന്ന ക്യാപ്ഷനോടെയാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നീന്തുന്ന വീഡിയോ താരം പങ്കുവെച്ചത്. ഇതു കൂടാതെ തങ്ങളുടെ വേനലവധിക്കാല ആഘോഷങ്ങളുടെ മറ്റു ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു. ഇവയ്‌ക്കെല്ലാം മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jennifer Antony (@jennifer_antony_official) on

പത്തേമാരി, കസബ, ഭാസ്‌ക്കര്‍ ദ് റാസ്‌ക്കല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് ജെന്നിഫര്‍ ആന്റണി. അന്യ ഭാഷ ചിത്രങ്ങളിലും ജെന്നിഫര്‍ സജീവമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com