കരണിനെ ചതിച്ചതെന്ന് വാദം: ഹിന്ദി ടെലിവിഷന്‍ മേഖലയില്‍ മെന്‍ ടൂ വിവാദം

കരണിനെ ചതിച്ചതെന്ന് വാദം: ഹിന്ദി ടെലിവിഷന്‍ മേഖലയില്‍ മെന്‍ ടൂ വിവാദം

ലച്ചിത്രലോകത്ത് ഏറ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു കാംപെയ്‌നായിരുന്നു മീടു. ഹോളിവുഡില്‍ ആരംഭിച്ച ഇതിന്റെ അലയൊലികള്‍ മലയാളചലച്ചിലോകത്തും തിരയടിച്ചു. നിരവധി ആളുകളുടെ പൊയ്മുഖങ്ങളാണ് മീടൂ മൂവ്‌മെന്റിലൂടെ തകര്‍ന്നു വീണത്. ഇതിന് പിന്നാലെ ഇപ്പോഴിതാ മെന്‍ ടൂ കാംപെയ്‌നുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദി ടെലിവിഷന്‍ മേഖല. 

പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പ്രശസ്ത ടിവി താരം കരണ്‍ ഒബ്‌റോയ്ക്ക് പിന്തുണയുമായി സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. കരണിന്റെ സഹോദരി ഗുര്‍ബാനി എബ്‌റോയും നടിയും കോളമിസ്റ്റുമായ പൂജാ ബേദിയും ഉള്‍പ്പടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരണ്‍ നിരപരാധിയാണെന്ന അവകാശവാദം ഉന്നയിക്കുന്നത്.

മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥാനായിരുന്ന കരണ്‍ അച്ചടക്കജീവിതം തുടരുന്ന വ്യക്തിയാണ്. സ്ത്രീകളോട് ശബ്ദമുയര്‍ത്തിപ്പോലും സംസാരിക്കാത്ത കരണിനെതിരെ വന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് നടന്‍ സുധാന്‍ശൂ പാണ്ഡേ പറഞ്ഞു.

2016ല്‍ ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്ന് കരണിന് മോശം അനുഭവം നേരിടേണ്ടി വന്നതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് 2018ല്‍ യുവതിക്കെതിരെ കരണ്‍ പരാതി നല്‍കി. യുവതി ഇപ്പോള്‍ നല്‍കിയ പീഡനപരാതി വ്യാജമാണെന്നും നിയമത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്നും പൂജാബേദി പറഞ്ഞു. ഇത്തരം പരാതികള്‍ ഉന്നയിക്കുന്ന സ്ത്രീകള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മെന്‍ ടൂ ക്യാമ്പയിന് തങ്ങള്‍ തുടക്കമിടുകയാണെന്നും കരണിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com