ബാഴ്‌സലോണയിലെ ബീച്ചില്‍ അവധി ആഘോഷിച്ച് സാമന്തയും നാഗചൈതന്യയും; 'അയണ്‍ മാന്‍' ഫാനാണോ എന്ന് സാമന്തയോട് ആരാധകര്‍ 

'ഐ ലവ് യൂ 3000' എന്ന് കുറിച്ചാണ് താരം ചിത്രം ഷെയര്‍ ചെയ്തത്
ബാഴ്‌സലോണയിലെ ബീച്ചില്‍ അവധി ആഘോഷിച്ച് സാമന്തയും നാഗചൈതന്യയും; 'അയണ്‍ മാന്‍' ഫാനാണോ എന്ന് സാമന്തയോട് ആരാധകര്‍ 

തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ അവധി ആഘോഷിക്കുകയാണ് സാമന്തയും നാഗചൈതന്യയും. പോര്‍ചുഗലില്‍ മന്‍മധുഡു 2 എന്ന ചിത്രത്തിന്‍രെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ഇരുവരും സ്‌പെയിനിലേക്ക് പറന്നത്. നാഗചൈതന്യ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സാമന്ത എത്തുന്നത്.

ബീച്ചില്‍ അവധി ആഘോഷിച്ചിരിക്കുന്ന ഇരുവരുടെയും ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സാമന്തയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഐ ലവ് യൂ 3000' എന്ന് കുറിച്ചാണ് താരം ചിത്രം ഷെയര്‍ ചെയ്തത്. ഇത് കണ്ട് സാമന്തയും 'അയണ്‍ മാന്‍' ഫാന്‍ ആണോ എന്നാണ് ആരാധകരുടെ ചോദ്യം. 

സ്‌പെയിനിലെ പ്രശസ്ത റെസ്റ്റോറന്റായ ഡാനി ഗ്രേഷിയയില്‍ പോയതിന്റെ ചിത്രവും ഇരുവരും പങ്കുവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com