'ബികെ അതോ ഐകെബി', ഇതില്‍ ഏതായിരിക്കുമെന്ന് ചാക്കോച്ചന്‍; ഐകെബിക്ക് വോട്ട് ചെയ്ത് ടൊവിനോയും സംയുക്തയും  

കുഞ്ഞിന് ഐബികെ എന്ന് പേരിടണമെന്ന് കമന്റെ ചെയ്തിരിക്കുകയാണ് ഗീതു മോഹന്‍ദാസ്
'ബികെ അതോ ഐകെബി', ഇതില്‍ ഏതായിരിക്കുമെന്ന് ചാക്കോച്ചന്‍; ഐകെബിക്ക് വോട്ട് ചെയ്ത് ടൊവിനോയും സംയുക്തയും  

കുഞ്ചാക്കോ ബോബന്റെ മകന്റെ പേര് എന്തായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോധകരുടെ ചര്‍ച്ച. ബോബന്‍ കുഞ്ചാക്കോ എന്നായിരിക്കും ചാക്കോച്ചന്‍ മകന് പേരിടുന്നതെന്നാണ് കുഞ്ഞ് ജനിച്ചത് മുതല്‍ ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ആവേശം പകരുകയാണ് ചാക്കോച്ചന്റെ പുതിയ പോസ്റ്റ്. 

ബികെ അതോ ഐകെബി ഇതില്‍ ഏതായിരിക്കും പേര് എന്നാണ് പുതിയ പോസ്റ്റില്‍ ചാക്കോച്ചന്റെ ചോദ്യം. ബികെ എന്നാണ് പലരും കമന്റ് ചെയ്യുന്നതെങ്കിലും ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. 

സിനിമാ താരങ്ങളായ ടൊവിനോയും സംയുക്തയുമടക്കം ചാക്കോച്ചന്റെ പോസ്റ്റില്‍ കമന്റുമായി എത്തിക്കഴിഞ്ഞു. ഐകെബി മതി എന്നാണ് ഇരുവരുടെയും പക്ഷം. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കുഞ്ഞിന് ഐബികെ എന്ന് പേരിടണമെന്ന് കമന്റെ ചെയ്തിരിക്കുകയാണ് ഗീതു മോഹന്‍ദാസ്. എന്തുതന്നെയായാലും ജൂനിയര്‍ കുഞ്ചാക്കോയുടെ പേരിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com