സല്‍മാന്‍ ചിത്രത്തില്‍ 1960കളിലെ സര്‍ക്കസ് കാണാം, ഒരുക്കിയത് 120 കലാകാരന്മാര്‍ ചേര്‍ന്ന്; വിഡിയോ പുറത്ത് 

പ്രസിദ്ധമായ റഷ്യന്‍ സര്‍ക്കസ് ഭാരതിന്റെ സെറ്റില്‍ പുനരവതരിക്കുന്നു എന്ന് കുറിച്ച് സര്‍ക്കസിന്റെ മേക്കിങ് വിഡിയോ ദിഷ പങ്കുവച്ചു
സല്‍മാന്‍ ചിത്രത്തില്‍ 1960കളിലെ സര്‍ക്കസ് കാണാം, ഒരുക്കിയത് 120 കലാകാരന്മാര്‍ ചേര്‍ന്ന്; വിഡിയോ പുറത്ത് 

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍ നായകനാകുന്ന ഭാരത്. 18വയസ്സുമുതല്‍ 70വയസ്സുവരെയുള്ള സല്‍മാന്‍ കഥാപാത്രത്തിന്റെ കഥയാണ് ചിത്രത്തിലെ പ്രമേയം. 1964 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലെ കഥ പറയുന്നതിലൂടെ ഇന്ത്യയുടെ ചരിത്രം തന്നെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് സല്‍മാന്റെ നായികയായി എത്തുന്ന ദിഷ പഠാനി പങ്കുവച്ച ഒരു ചിത്രമാണ് സിനിമയെക്കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തുവിട്ടത്. പ്രസിദ്ധമായ റഷ്യന്‍ സര്‍ക്കസ് ഭാരതിന്റെ സെറ്റില്‍ പുനരവതരിക്കുന്നു എന്ന് കുറിച്ച് സര്‍ക്കസിന്റെ മേക്കിങ് വിഡിയോ ദിഷ പങ്കുവച്ചു. 

സിനിമയില്‍ 60കളിലെ സംഭവങ്ങള്‍ വിവരിക്കുമ്പോഴാണ് സര്‍ക്കസ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും ആ കാലഘട്ടത്തിലാണ് സര്‍ക്കസിനെ പ്രധാന വിനോദ ഉപാദിയായി ആളുകള്‍ കണ്ടിരുന്നതെന്നും ഭാരതിന്റെ തിരകഥാകൃത്ത് വരുണ്‍ പറഞ്ഞു. ഇതേക്കുറിച്ചുള്ള തന്റെ ബാല്യകാല ഓര്‍മകളാണ് ഇത്തരത്തിലൊരു സീനിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 120ഓളം കലാകാരന്മാര്‍ ദിവസവും ജോലിചെയ്തതിന്റെ ഫലമായിട്ടാണ് ഷൂട്ടിങ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. 

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയിലാണ്. 'ടൈഗര്‍ സിന്ദാ ഹെ' എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com