''ചില ന്യൂജെന്‍ സിനിമകള്‍ സഹിക്കാന്‍ പറ്റില്ല'': ശ്രീനിവാസന്‍

'സന്ദേശത്തില്‍ തിലകന്‍ ചേട്ടന്റെ ഒരു ഡയലോഗുണ്ട്. രാഷ്ട്രീയം നല്ലതാണ്. അത് നല്ലയാളുകള്‍ പറയുമ്പോള്‍. ആദ്യം സ്വയം നന്നാകണം. പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്.
''ചില ന്യൂജെന്‍ സിനിമകള്‍ സഹിക്കാന്‍ പറ്റില്ല'': ശ്രീനിവാസന്‍

ന്ദേശം എന്ന സിനിമ എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് സംശയമുണ്ടെന്ന് സംവിധായകന്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞതോടെ ചലച്ചിത്രലോകത്ത് നിന്നും പലതരത്തിലും അഭിപ്രായ പ്രകടനങ്ങളാണ് പുറത്തു വരുന്നത്. ശ്യാം പുഷ്‌കരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. 

ഇപ്പോള്‍ ചില ന്യൂജനറേഷന്‍ സിനിമകളെത്തന്നെ വിമര്‍ശിചുകൊണ്ട് സംവിധായകനും നടനുമായ ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുകയാണ്. സന്ദേശം സിനിമയിലൂടെ പറയുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമര്‍ശക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

'സന്ദേശത്തില്‍ തിലകന്‍ ചേട്ടന്റെ ഒരു ഡയലോഗുണ്ട്. രാഷ്ട്രീയം നല്ലതാണ്. അത് നല്ലയാളുകള്‍ പറയുമ്പോള്‍. ആദ്യം സ്വയം നന്നാകണം. പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. എങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല.'- ശ്രീനിവാസന്‍ വ്യക്തമാക്കി. 

'ന്യൂജെന്‍ സിനിമകളില്‍ നല്ല സിനിമകള്‍ വളരെ കുറവാണ്. ചിലത് സഹിക്കാന്‍ പറ്റില്ല. നീലക്കുയില്‍ അതിറങ്ങിയ കാലത്തെ ന്യൂ ജനറേഷന്‍ സിനിമയാണ്. അന്ന് ഈ പേര് വന്നിട്ടില്ല എന്നു മാത്രം. വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷന്‍ സിനിമകളും എടുത്തിരിക്കുന്നത്..'- ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥി രാഷ്ട്രീയം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും സിനിമ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവരെന്തെങ്കിലും രാഷ്ട്രീയം കാണിക്കട്ടെയെന്നാണ് തന്റെ നിലപാടെന്നും അന്ന് ശ്യാം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com