കന്നി നിര്‍മ്മാണം; അമാലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തുടക്കമിട്ടു, അനുഗ്രഹം തേടി ദുല്‍ഖര്‍,ചിത്രങ്ങള്‍ കാണാം  

ദുൽഖറിനൊപ്പം ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, വിജയരാഘവൻ, ഗ്രിഗറി, ശേഖർ മേനോൻ, നടി ശ്രീലക്ഷ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു
കന്നി നിര്‍മ്മാണം; അമാലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തുടക്കമിട്ടു, അനുഗ്രഹം തേടി ദുല്‍ഖര്‍,ചിത്രങ്ങള്‍ കാണാം  

ടൻ ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ചടങ്ങിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദുൽഖറിനൊപ്പം ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, വിജയരാഘവൻ, ഗ്രിഗറി, ശേഖർ മേനോൻ, നടി ശ്രീലക്ഷ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു. 

"ഞാൻ ആദ്യമായി നിർമിക്കുന്ന സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങാണ് ഇന്ന്. സിനിമയുടെയും പ്രൊഡക്ഷൻ ഹൗസിന്റെയും പേര് ഇപ്പോള്‍ പറയുന്നില്ല. രണ്ടും ശരിയായ സമയമാകുമ്പോൾ ഞാൻ പ്രഖ്യാപിക്കാം. നല്ല നിലവാരമുള്ള സിനിമകൾ നിർമിക്കുന്ന കമ്പനിയായി ഇത് മാറുവാൻ നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം." ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു. 

ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുമ്പ് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഷൂട്ടിങ് തുടങ്ങുന്ന വിവരവും താരം പങ്കുവച്ചിരിക്കുന്നത്. ചടങ്ങുകളിൽ മമ്മൂട്ടിയുടെ അസാന്നിധ്യം ഇക്കുറിയും ശ്രദ്ധിക്കപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com