'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്'...; തൊട്ടപ്പനിലെ ആദ്യ ഗാനം എത്തി, വിഡിയോ കാണാം

സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്'...; തൊട്ടപ്പനിലെ ആദ്യ ഗാനം എത്തി, വിഡിയോ കാണാം

വിനായകന്‍ നായകനാകുന്ന തൊട്ടപ്പന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. 'പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ഗാനം നേടുന്നത്. വരികളുടെ വ്യത്യസ്തതയും സിതാരയുടെ ശബ്ദവുമാണ് ഏറെ പ്രശംസിക്കപ്പെടുന്നത്. 

ഷാനവാസ് ബാവക്കുട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരകഥ ഫ്രാന്‍സിസി നൊറോണയുടെ ചെറുകഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പി എസ് റഫീക്കാണ് തിരക്കഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com