രാജമൗലി വീണ്ടും കണ്ണൂരിലേക്ക്

ആര്‍ആര്‍ആര്‍ അഥവാ ട്രിപ്പിള്‍ ആര്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് കണ്ണൂരില്‍ ചിത്രീകരിക്കുന്നത്.
രാജമൗലി വീണ്ടും കണ്ണൂരിലേക്ക്

ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരില്‍ നടക്കും. ആര്‍ആര്‍ആര്‍ അഥവാ ട്രിപ്പിള്‍ ആര്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് കണ്ണൂരില്‍ ചിത്രീകരിക്കുന്നത്. കണ്ണവം വനത്തില്‍ ആയിരിക്കും ചിത്രീകരണം.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ബാഹുബലി രണ്ടിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനത്തില്‍ നിന്നായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് രാജമൗലിയും ഭാര്യ രമയും കണ്ണൂരിലെത്തി ലൊക്കേഷന്‍ ഉറപ്പിച്ചത്. 

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഏറെ ബോധിച്ച സംവിധായകന്‍ പുതിയ ചിത്രത്തില്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാകും ആര്‍ആര്‍ആര്‍. ചിത്രം 2020 ജനുവരി മുപ്പതോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com