ആരാധകരുമായി സംവദിക്കാന്‍ ലെന; യൂ ട്യൂബ് ചാനല്‍ മെയ് 12ന് 

പ്രേക്ഷകരുമായി കൂടുതല്‍ സംവദിക്കുന്നതിനായി 'ലെനോസ് മാഗസിന്‍' യൂ ട്യൂബ് ചാനലുമായി ലെനയെത്തുന്നു 
ആരാധകരുമായി സംവദിക്കാന്‍ ലെന; യൂ ട്യൂബ് ചാനല്‍ മെയ് 12ന് 

കൊച്ചി: യൂ ട്യൂബ് ചാനലുമായി മലയാളത്തിന്റെ പ്രിയതാരം ലെന. 'ലെനാസ് മാഗസിന്‍' എന്നാണ് ചാനലിന്റെ പേര്. പ്രമോ വിഡിയോ വന്ന ഉടന്‍ തന്നെ 21 കെ ഫോളോവേഴ്‌സിനെയാണ് ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. മെയ് പന്ത്രണ്ട് ഞായറാഴ്ച മുതലാണ് ചാനല്‍ ആരാധകരിലേക്കെത്തുക. ആദ്യ വിഡിയോ പോസ്റ്റ് ചെയ്യും മുമ്പ് തന്നെ ചാനലിനു കിട്ടിയിരിക്കുന്നത് അതിശയിപ്പിക്കുന്ന പിന്തുണയാണ്.

ട്രാവല്‍, ഫൂഡ്, മ്യൂസിക്, ഇന്റര്‍വ്യൂസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള വിഡിയോകളാകും ചാനലിലൂടെ പ്രേക്ഷകരെ തേടിയെത്തുകയെന്ന് ലെന പ്രമോ വിഡിയോയില്‍ പറയുന്നു. പ്രേക്ഷകരുമായി കൂടുതല്‍ സംവദിക്കുന്നതിനാണ് യൂ ട്യൂബ് ചാനലുമായി എത്തുന്നതെന്നും ലെന പറയുന്നു.

മികച്ച സ്വഭാവ കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ ലെന, ഇടയ്ക്കിടെ വേറിട്ട ഗെറ്റപ്പുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന ലെന, വസ്ത്രലോകത്തെ മാറുന്ന ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്നതിലും സജീവമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com