ഗര്‍ഭകാലത്ത് നീന്തല്‍ എത്ര ആനന്ദകരം! നിറവയറുമായി നീന്തിത്തുടിക്കുന്ന കഥ പറഞ്ഞ് സമീറ റെഡ്ഡി 

ഇപ്പോഴിതാ ​ഗർഭകാല വിശേഷങ്ങളാണ് സമീറ പങ്കുവച്ചിരിക്കുന്നത്
ഗര്‍ഭകാലത്ത് നീന്തല്‍ എത്ര ആനന്ദകരം! നിറവയറുമായി നീന്തിത്തുടിക്കുന്ന കഥ പറഞ്ഞ് സമീറ റെഡ്ഡി 

സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സമീറ റെ​ഡ്ഡി. രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് സമീറയിപ്പോൾ. ​അമ്മയാകുന്നതിനുള്ള സന്തോഷവും ​ഗർഭകാല വിശേഷങ്ങളുമൊക്കെ സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സമീറ. 

ആദ്യ കുഞ്ഞിന് ജന്മം നൽകിയശേഷം താൻ കടന്നുപോയ വിഷാദരോ​ഗ അവസ്ഥയെക്കുറിച്ചുപോലും സമീറ തുറന്നെഴുതിയിരുന്നു. ഇപ്പോഴിതാ ​ഗർഭകാല വിശേഷങ്ങളാണ് സമീറ പങ്കുവച്ചിരിക്കുന്നത്. ​ഗർഭിണിയായിരിക്കുമ്പോൾ നീന്തുന്നത് വളരെ ​ഗുണകരമാണെന്നു കുറിച്ചുകൊണ്ടാണ് സ്വിം സ്യൂട്ടിലുള്ള ചിത്രം സമീറ ഷെയർ ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameera Reddy (@reddysameera) on

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് തെന്നിന്ത്യൻ സിനിമകളിലേക്ക് സമീറ എത്തിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന സിനിമയിൽ സൂര്യയുടെ നായികയായാണ് സമീറ പ്രേക്ഷകരുടെ പ്രീതി നേടിയത്. പിന്നീട് മലയാളത്തിലടക്കം നിരവധി സിനിമകളിൽ നായികയായി. 2014ൽ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com