'ടീസറിന്‌ മോശം അഭിപ്രായമാണ് ലഭിച്ചത്, അവന്‍ ഡിപ്രഷനിലായി'; യുവസംവിധായകന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് തഗ് ലൈഫ് എന്ന ചിത്രം അരുണ്‍ വര്‍മ സംവിധാനം ചെയ്തത്
'ടീസറിന്‌ മോശം അഭിപ്രായമാണ് ലഭിച്ചത്, അവന്‍ ഡിപ്രഷനിലായി'; യുവസംവിധായകന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ദ്യ സിനിമ റിലീസ് ചെയ്യാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് അരുണ്‍ വര്‍മ എന്ന യുവസംവിധായകനൈ മരിച്ചനിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ അരുണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സുഹൃത്തും സിനിമ പ്രവര്‍ത്തകനുമായ സജിന്‍ കെ സുരേന്ദ്രന്‍. 

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് തഗ് ലൈഫ് എന്ന ചിത്രം അരുണ്‍ വര്‍മ സംവിധാനം ചെയ്തത്. ജൂലൈയില്‍ ചിത്രം തീയെറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെയാണ് അരുണിന്റെ മരണം. ചിത്രം എടുക്കുന്നതിലുണ്ടായ തിടുക്കവും അതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദവുമാണ് അരുണിന്റെ മരണത്തിന് കാരണമായത് എന്നാണ് സജിന്‍ പറയുന്നത്. അനൗണ്‍സ് ചെയ്ത ഉടനെ ഒഡീഷന്‍ നടത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയായിരുന്നു. ഇതാണ് അരുണിന് പറ്റിയ തെറ്റ് എന്നാണ് സജിന്‍ പറയുന്നത്. 

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അരുണ്‍ ടീസര്‍ പുറത്തിറക്കിയിരുന്നു. ഇതിന് വളരെ മോശം അഭിപ്രായമാണ് ലഭിച്ചത്. താന്‍ അടക്കം ടീസറിനെ വിമര്‍ശിച്ചിരുന്നു എന്നാണ് സജിന്റെ വാക്കുകള്‍. ഇതിന് ശേഷം ചിത്രത്തെക്കുറിച്ച് കേട്ടിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അരുണിനെ ഡിപ്രഷനിലാക്കുകയായിരുന്നു. വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടിവരും എന്നു കരുതി സ്വന്തം ജീവന്‍ നശിപ്പിക്കരുതെന്നും സജിന്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com