മഴവില്‍പോലെ ''ഇഷ്കി''ലെ ഗാനം ; സിദ്ദ് ശ്രീറാം ആദ്യമായി മലയാളത്തിൽ

'പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ മിഴികളിൽ ഒരായിരം മഴവില്‍പോലെ'' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്
മഴവില്‍പോലെ ''ഇഷ്കി''ലെ ഗാനം ; സിദ്ദ് ശ്രീറാം ആദ്യമായി മലയാളത്തിൽ

യുവതാരം ഷെയ്ൻ നിഗം നായകനായെത്തുന്ന ''ഇഷ്കി''ലെ ആദ്യ ഗാനം പുറത്തിറങ്ങി. ''പറയുവാന്‍ ഇതാദ്യമായി വരികള്‍ മായേ മിഴികളിൽ ഒരായിരം മഴവില്‍പോലെ'' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ്  അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്‌. ഇന്ത്യ ഒട്ടാകെ പ്രശസ്തനായ സിദ്ദ് ശ്രീറാം ആദ്യമായി മലയാളത്തിൽ ആലപിക്കുന്ന ഗാനമാണ് ഇത്. 

നടൻ പൃഥ്വിരാജ് സുകുമാരനാണ് ഗാനം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. ജേക്സ് ബിജോയ് സം​ഗീതം നൽകിയിരിക്കു‌ന്ന പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് ജോ പോളാണ്. സിദ്ദ് ശ്രീറാമും നേഹ നായരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

നവാഗതനായ അനുരാഗ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ 4 എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ എ വി അനൂപ്, സി വി സാരഥി, മുകേഷ് മെഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെയ്നിനെ കൂടാതെ ആൻ ശീതള്‍, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com