'ഈ ലോകത്തിലെ എല്ലാ സ്നേഹവും അവര്‍ക്ക് കൊടുക്കൂ'; ശ്രീദേവിയെ ഓർത്ത് ജാൻവി 

അമ്മയ്ക്കൊപ്പമുള്ള കുട്ടികാല ചിത്രം പങ്കുവച്ചാണ് ജാൻവി മാതൃദിനത്തിന്റെ ആശംസകൾ നേർന്നത്
'ഈ ലോകത്തിലെ എല്ലാ സ്നേഹവും അവര്‍ക്ക് കൊടുക്കൂ'; ശ്രീദേവിയെ ഓർത്ത് ജാൻവി 

മാതൃദിനത്തിൽ അന്തരിച്ച നടി ശ്രീദേവിയെ ഓർത്തുള്ള മകളും ബോളിവുഡ് താരവുമായ ജാൻവി കപൂറിന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയ്ക്കൊപ്പമുള്ള കുട്ടികാല ചിത്രം പങ്കുവച്ചാണ് ജാൻവി മാതൃദിനത്തിന്റെ ആശംസകൾ നേർന്നത്. 

"അവരെ സ്‌നേഹിക്കൂ, അവര്‍ പറയുന്നത് കേള്‍ക്കൂ, ഈ ലോകത്തിലെ എല്ലാ സ്നേഹവും അവര്‍ക്ക് കൊടുക്കൂ, മാതൃദിന ആശംസകള്‍”, ചിത്രത്തോടൊപ്പം ജാൻവി കുറിച്ചു. 

ശ്രീദേവി മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും അമ്മയുടെ ഓർമകളിൽ തന്നെയാണ് ഇപ്പോഴും ജാൻവി. ശ്രീദേവിയുടെ സ്വപ്നമായിരുന്ന ജാൻവിയുടെ ആദ്യ സിനിമ തീയെറ്ററിലെത്തുന്നതിന് മുമ്പായിരുന്നു മരണം. ആദ്യ ചിത്രം ജാൻവി സമർപ്പിച്ചതും അമ്മയ്ക്കായിരുന്നു. പിന്നീട് പല തവണ അമ്മയെക്കുറിച്ചുള്ള ഓർമകൾ ജാൻവി കുറിച്ചിട്ടുണ്ട്. അമ്മ വിട്ടുപിരിഞ്ഞെന്ന് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഇനിയും തനിക്കായിട്ടി‌ല്ലെന്നായിരുന്നു ഓരോ കുറിപ്പിലെയും ഉള്ളടക്കം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com