അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ്; കബീര്‍ സിങ്ങായി നിറഞ്ഞാടി ഷാഹിദ് കപൂര്‍, ട്രെയിലര്‍ കാണാം

തെലുങ്ക് ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ്; കബീര്‍ സിങ്ങായി നിറഞ്ഞാടി ഷാഹിദ് കപൂര്‍, ട്രെയിലര്‍ കാണാം

തെലുങ്ക് ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

കിയാര അദ്വാനിയാണ് ചിത്രത്തില്‍ ഷാഹിദിന് നായികയായെത്തുന്നത്. വിജയ് ദേവകരക്കൊണ്ട നായകനായ തെലുങ്ക് ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 

ഹിന്ദി പതിപ്പ് ജൂണ്‍ 21നാണ് തീയേറ്ററുകൡലെത്തുന്നത്. ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. വര്‍മ്മ എന്ന പേരില്‍ ധ്രുവ് വിക്രത്തിനെ നായകനാക്കി ചിത്രീകരിച്ച ചിത്രം നിര്‍മ്മാതാക്കളുടെ അതൃപ്തിയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പ്രശസ്ത സംവിധായകന്‍ ബാലയാണ് തമിഴ് പതിപ്പ് ഒരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com