ഇര്‍ഫാനുമൊത്ത് അഭിനയിക്കാനാണ് ഈ സിനിമ ചെയ്യുന്നത്, ഇനി ഇങ്ങനൊരു അവസരം ലഭിക്കണമെന്നില്ല; കരീന കപൂര്‍ 

ഇര്‍ഫാനുമൊത്ത് അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നതുകൊണ്ടാണ് താന്‍ ഈ ചിത്രം തിരഞ്ഞെടുത്തതെന്നാണ് കരീനയുടെ വാക്കുകള്‍
ഇര്‍ഫാനുമൊത്ത് അഭിനയിക്കാനാണ് ഈ സിനിമ ചെയ്യുന്നത്, ഇനി ഇങ്ങനൊരു അവസരം ലഭിക്കണമെന്നില്ല; കരീന കപൂര്‍ 

രു നീണ്ട ഇടവേളക്ക് ശേഷം ഇര്‍ഫാന്‍ ഖാന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് അംഗ്രേസി മീഡിയം. കരീന കപൂറും ഇര്‍ഫാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇര്‍ഫാനുമൊത്ത് അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നതുകൊണ്ടാണ് താന്‍ ഈ ചിത്രം തിരഞ്ഞെടുത്തതെന്നാണ് കരീനയുടെ വാക്കുകള്‍. 

ചിത്രത്തില്‍ വളരെ ചെറിയ കഥാപാത്രമാണെങ്കിലും അത് വലിയൊരു പഠനമായിരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കരീന പറയുന്നു. "ചെറിയ വേഷമാണെങ്കിലും ഇര്‍ഫാനുമൊത്ത് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ഇങ്ങനെയൊരു അവസരം ഇനി ലഭിക്കുമോ എന്ന് എനിക്കറിയില്ല. ഞങ്ങള്‍ വളരെയധികം വ്യത്യാസമുള്ള രണ്ട് അഭിനേതാക്കളാണ്. ഓരേ സ്വഭാവമുള്ള സിനിമകളുമല്ല ഞങ്ങള്‍ ചെയ്യുന്നത്. രണ്ട് സീനോ മൂന്ന് സീനോ അതിൽ കൂടുതലോ ആകട്ട, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ പോകുന്നതിലെ എൻ്റെ സന്തോഷം പറയാതിരിക്കാനാകില്ല", കരീന പറഞ്ഞു.  

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ട്യൂമര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇര്‍ഫാന്‍. 2017ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ചിത്രം ഹിന്ദി മീഡിയത്തിന്റെ തുടര്‍ച്ചയായാണ് അംഗ്രേസി മീഡിയം ഒരുങ്ങുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കരീന അഭിനയിക്കുന്നത്. അടുത്തവര്‍ഷം ഏപ്രിലില്‍ ചിത്രം തീയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com