തൃശൂര്‍ പൂരവുമായി ജയസൂര്യയും വിജയ്ബാബുവും: പ്രഖ്യാപനം പൂരദിനത്തില്‍ തന്നെ

ആട് 2 എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്.
തൃശൂര്‍ പൂരവുമായി ജയസൂര്യയും വിജയ്ബാബുവും: പ്രഖ്യാപനം പൂരദിനത്തില്‍ തന്നെ

ടന്‍ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'തൃശൂര്‍ പൂരം' എന്നാണ്. ഇന്ന് തൃശൂര്‍ പൂരദിനത്തില്‍ തൃശൂരില്‍ വെച്ച് തന്നെയായിരുന്നു ഇതിന്റെ ടൈറ്റില്‍ ലോഞ്ച്. 

സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കുന്നത്. രതീഷ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. വരുന്ന ഒക്ടോബറില്‍ ചിത്രം റിലീസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ആട് 2 എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളമാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com