'പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും, വിനായകന് കഥാപാത്രം തേച്ച കാമുകി'; ഇത് സവർണ്ണ കള്ളത്തരം 

പാർവതിയും നടൻ വിനായകനും  നായിക നായകൻമാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് നടൻ ഹരീഷ് പേരടി
'പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും, വിനായകന് കഥാപാത്രം തേച്ച കാമുകി'; ഇത് സവർണ്ണ കള്ളത്തരം 

പ്രേക്ഷകരുടെ കൈയ്യടി നേടി മുന്നേറുന്ന നടി പാർവതിയും നടൻ വിനായകനും  നായിക നായകൻമാരായി ഒരു സിനിമ ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് നടൻ ഹരീഷ് പേരടി. ഇതിന് കാരണം മലയാളികളുടെ സവർണ്ണ കള്ളത്തരമാണെന്നാണ് ഹരീഷ് പേരടിയുടെ വാക്കുകൾ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് ഇതേക്കുറിച്ച് എഴുതിയത്. ഇത്തരത്തിൽ ഒരു സിനിമ വിജയിച്ചാലും അത് ഒരു സിനിമ മാത്രമായിരിക്കുമെന്നും അത് പിന്നീട് ആവർത്തിക്കില്ലെന്നും ഹരീഷ് പറയുന്നു. അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പാർവതിയും വിനായകനും നല്ല നടി നടൻമാരാണെന്ന് തെളിയിച്ച കഴിഞ്ഞിട്ട് കുറച്ച് കാലമായി ... എന്നിട്ടും ഇവർ രണ്ടു പേരും നായിക നായകൻമാരായി ഒരു സിനിമ മലയാളത്തിൽ ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ?... ഇതാണ് നമ്മൾ മലയാളികളുടെ കള്ളത്തരം ... പച്ച മലയാളത്തിൽ പറഞ്ഞാൽ സവർണ്ണ കള്ളത്തരം ... പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകൻമാരാവാനാണ് യോഗം... വിനായകൻ നായകനാണെങ്കിൽ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ....ഈ പോസ്റ്റ് വായിച്ച ഒരുത്തൻ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക് ... അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും... അത് പിന്നിട് ആവർത്തിക്കില്ല... അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com