ഹോളിവുഡ് ഇതിഹാസം ഡോറിസ് ‍ഡേ അന്തരിച്ചു 

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാൾ ചികിൽസയിലായിരുന്നു
ഹോളിവുഡ് ഇതിഹാസം ഡോറിസ് ‍ഡേ അന്തരിച്ചു 

ഹോളിവുഡ് ഇതിഹാസം ഡോറിസ് ‍ഡേ അന്തരിച്ചു. 97 വയസ്സായിരുന്നു. കാലിഫോർണിയയിലെ കാർമൽ വാലിയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘനാൾ ചികിൽസയിലായിരുന്നു. ന്യുമോണിയ ബാധയെത്തുടർന്നാണ് മരണം സംഭവിച്ചത്. 

ഗായികയും നടിയുമായി 1950കളിലും 60കളിലും ഹോളിവുഡിൽ നിറഞ്ഞുനിന്ന് ഡേ ‍രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച 'സെന്റിമെന്റൽ ജേണി' എന്ന കന്നി ആൽബത്തിലൂടെ തന്നെ ശ്രദ്ധനേടി. പിന്നീട് വിഖ്യാത സംവിധായകൻ ആൽഫ്രഡ് ഹിച്‌കോക്കിന്റെ ‘ദ് മാൻ ഹൂ ന്യൂ ടൂ മച്ച്’, ‘ദാറ്റ് ടച്ച് ഓഫ് മിങ്ക്’ എന്നീ രണ്ടു സിനിമകളിൽ അഭിനയിച്ചതോടെ കൂടുതൽ പ്രശസ്തിയാർജിച്ചു. 'ദി മാൻ ഹു ന്യൂ ടൂ മച്ച്' എന്ന ചിത്രത്തിലെ 'ക്വേ സെരാ സെരാ' എന്ന ഗാനം ഡേയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. 'പില്ലോ ടോക്ക്' 'കലാമിറ്റി ജെയ്ൻ' എന്നീവ ഡേയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു. 

റോക്ക് ഹഡ്സൺ, ക്ലാർക്ക് ഗേബിൾ, കാരി ഗ്രാന്റ് എന്നിങ്ങനെ അക്കാലത്തെ വിഖ്യാത നടൻമാർക്കൊപ്പമെല്ലാം അഭിനയിച്ച ഡേ ഒട്ടേറെ റൊമാന്റിക് കോമഡി സിനിമകളുടെ ഭാ​ഗമായിരുന്നു. 2004ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ബഹുമതി ഡേ നേടി. 2008-ൽ ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്രാമി അവാർഡ് നൽകി സംഗീതലോകം അവരെ ആദരിച്ചു. 

1970-കളിൽ സംഗീതവേദികളിൽനിന്നും അഭിനയത്തിൽനിന്നും പിൻവാങ്ങിയ ഡേ പിന്നീട് ആനിമൽ ഫൗണ്ടേഷനിലൂടെ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. 1922 മേയ് 13-ന് ഒഹായോയിലെ സിൻസിനാറ്റിയിലാണ് ഡേ (ഡോറിസ് മേരി ആൻ കപ്പെൾഹോഫ്) ജനിച്ചത്.  4 തവണ വിവാഹം കഴിച്ചു; 3 തവണ വിവാഹമോചനം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com