'അടിടാ അവളെ', ധനുഷ് എഴുതിയ ആ വരികളിൽ കടുത്ത സ്ത്രീവിരുദ്ധത; മാപ്പുപറഞ്ഞ് സംവിധായകൻ 

അത്തരം വരികൾ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നെന്നും സെൽവരാഘവൻ
'അടിടാ അവളെ', ധനുഷ് എഴുതിയ ആ വരികളിൽ കടുത്ത സ്ത്രീവിരുദ്ധത; മാപ്പുപറഞ്ഞ് സംവിധായകൻ 

ൻപത് വർഷം മുൻപ് പുറത്തിറങ്ങിയ  'മയക്കം എന്ന' എന്ന ഹിറ്റ് ചിത്രത്തിലെ 'അടിടാ അവളെ' എന്ന ഗാനത്തിലെ വരികൾക്ക് മാപ്പുപറഞ്ഞത് സംവിധായകന്‍ സെൽവരാഘവൻ. ​ഗാനത്തിലെ വരികളിൽ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് മാപ്പ് പറയുന്നതെന്നും അത്തരം വരികൾ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നെന്നും സെൽവരാഘവൻ പറഞ്ഞു. 

സെൽവരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷ് ആണ് ​ഗാനങ്ങളുടെ വരികൾ എഴുതിയത്. 'അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല...' എന്നിങ്ങനെയാണ് ആ വരികൾ. 

"ഞാൻ മാപ്പ് പറയുന്നു. അത്തരം വരികൾ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികൾ എഴുതിയത്", സെൽവരാഘവൻ പറഞ്ഞു. ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com