'മിസ്റ്റര്‍ വേദന, ഇങ്ങോട്ട് നോക്കൂ, നിങ്ങള്‍ ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടി വരും'

ആരോഗ്യകരമായ പ്രശ്‌നങ്ങളും താന്‍ നേരിടുന്ന കഠിനമായ വേദന കാരണവുമാണ് ബച്ചന്‍ ഇത്തവണ ആരാധകരെ കാണാന്‍ മടി കാണിച്ചത്.
'മിസ്റ്റര്‍ വേദന, ഇങ്ങോട്ട് നോക്കൂ, നിങ്ങള്‍ ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടി വരും'

ഞായറാഴ്ചകളില്‍ തന്നെക്കാണാന്‍ മുംബൈയിലെ വീട്ടിലെത്തുന്ന ആരാധകരെ അമിതാഭ്‌ ബച്ചന്‍ പിണക്കാറില്ല. എന്നാല്‍ ഇത്തവണ ആരാധകര്‍ക്ക് മുഖം കൊടുക്കുന്ന ആ പതിവ് ബിഗ് ബി തെറ്റിച്ചു. എന്നാല്‍, ഇക്കഴിഞ്ഞ ഞായറാഴ്ച ആ പതിവ് തെറ്റി. ജല്‍സയിലെ വീട്ടില്‍ നമ്മള്‍ തമ്മില്‍ കാണില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ആരോഗ്യകരമായ പ്രശ്‌നങ്ങളും താന്‍ നേരിടുന്ന കഠിനമായ വേദന കാരണവുമാണ് ബച്ചന്‍ ഇത്തവണ ആരാധകരെ കാണാന്‍ മടി കാണിച്ചത്. എന്നാല്‍ ഈ എഴുപത്തിയാറുകാരന് വേദനയ്ക്ക് കീഴ്‌പ്പെട്ടു കഴിയാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പെട്ടന്നു തന്നെ തിരിച്ചുവന്ന് പുതിയ ചിത്രമായ ചെഹ്‌രയുടെ ഭാഗമായത്. പിന്നീട് തനിക്ക് അസുഖം സമ്മാനിച്ച വേദനയെ എങ്ങനെ കീഴ്‌പ്പെടുത്തിയെന്നും താരം വിശദീകരിച്ചു.

ഈ വേദനയെ താന്‍ കീഴ്‌പ്പെടുത്തിയത് എങ്ങനെയാണെന്ന് അദ്ദേഹം തന്റെ ബച്ചന്‍ ബച്ചന്‍ ബോല്‍ എന്ന തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വേദന മറികടക്കാനുള്ള കഠിനമായ യത്‌നത്തിലായതുകൊണ്ടാണ് ബ്ലോഗെഴുത്ത് വൈകിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. വേദനയെ താന്‍ നേരിട്ട രീതി വളരെ രസകരമായാണ് ബച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. 

'വേദനയുടെ വെല്ലുവിളി നേരിടുക, അതിനോട് മത്സരിക്കുക, ഒരു ബദല്‍ കണ്ടെത്തുക തുടങ്ങിയവ ഒരു യുദ്ധമുഖം തുറന്നിടുന്നതിന് സമാനമായിരുന്നു. നമ്മള്‍ അതിനെ വെല്ലുവിളിക്കുംവരെ അത് നമ്മളെ അടക്കി ഭരിച്ചുകൊണ്ടിരിക്കും. നല്ല ഇടത്തില്‍ നിന്നാണെങ്കില്‍ ആധിപത്യം നല്ലതാണ്. അടിച്ചമര്‍ത്തുന്നവരില്‍ നിന്നാണെങ്കില്‍ അതിന് തുല്ല്യമായ എതിര്‍ അടിച്ചമര്‍ത്തലുകള്‍ ആവശ്യമാണ്.

അതാണ് ഞാന്‍ ചെയ്തത്. സ്വസ്ഥമായി ഇരുന്ന് മനസിലാകുന്ന ഭാഷയില്‍ ഞാന്‍ അതിനോട് സംസാരിച്ചു. മിസ്റ്റര്‍ വേദന, ഇവിടെ നോക്കൂ. നിങ്ങള്‍ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരും. ഈ പ്രശ്‌നങ്ങള്‍ നിങ്ങളെ തന്നെയാവും ബാധിക്കുക. എനിക്കത് ചെയ്യാനാവും. ഇതിനെ ലഘുവായി കണുകയോ ചിരിച്ചു തള്ളുകയോ ചെയ്യേണ്ട. ഞാന്‍ അത് ചെയ്തിരിക്കും.

തുടക്കത്തില്‍ ഭീഷണിപ്പെടുത്തുന്ന മട്ടിലുള്ള ചില മുറുമുറുപ്പുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഒടുവില്‍ സന്ധിശ്രമങ്ങള്‍ ഫലവത്തായി. അത് ഫലം കണ്ടുതുടങ്ങിയതായാണ് എന്റെ വിശ്വാസം' ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com