'വിദേശ സര്‍വകലാശാലയില്‍ അഡ്മിഷന്‍ കിട്ടി എന്ന് അനന്യ പറഞ്ഞത് കള്ളം';  പ്രതികരിച്ച് നടി 

'വിദേശ സര്‍വകലാശാലയില്‍ അഡ്മിഷന്‍ കിട്ടി എന്ന് അനന്യ പറഞ്ഞത് കള്ളം';  പ്രതികരിച്ച് നടി 

ന്യൂയോര്‍ക്ക് സര്‍വകലാശാലയിലും ലോസ് ആഞ്ചലസിലും തനിക്ക് അഡ്മിഷന്‍ ലഭിച്ചെന്നായിരുന്നു അനന്യ പറഞ്ഞത്

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു അനന്യ പാണ്ഡേ. ശ്രയ എന്ന ചിത്രത്തിലെ കഥാപാത്രം മികച്ച രീതിയില്‍ അവതരിപ്പിച്ച അനന്യയ്ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ് ആരാധകര്‍. എന്നാല്‍ ഇതിനിടയില്‍ ചില വിവാദങ്ങളും താരത്തിന് നേരിടേണ്ടിവന്നു.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2വില്‍ അഭിനയിക്കാനായി വിദേശ സര്‍വകലാശാലയിലെ അഡ്മിഷന്‍ വേണ്ടെന്നുവച്ചെന്ന് ഒരു അഭിമുഖത്തില്‍ അനന്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദവും പൊങ്ങിവന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലും ലോസ് ആഞ്ചലസിലും തനിക്ക് അഡ്മിഷന്‍ ലഭിച്ചെന്നായിരുന്നു അനന്യ പറഞ്ഞത്. എന്നാല്‍ പഠനകാര്യങ്ങളിലെ സ്വപ്‌നങ്ങളെക്കുറിച്ച് താരം പങ്കുവച്ചതെല്ലാം കള്ളമാണെന്നാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.

അനന്യയുടെ സഹപാഠികള്‍ എന്ന് അവകാശപ്പെടുന്ന ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ്  ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അനന്യ പ്രവേശന പരീക്ഷ എഴുതിയിട്ടുപോലുമില്ലെന്നും അഡ്മിഷന്‍ ലെറ്റര്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ അത് നഷ്ടപ്പെട്ടെന്നാണ് അനന്യ പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. തനിക്ക് അഭിനയിക്കാനാണ് താത്പര്യമെന്ന് എപ്പോഴും പറഞ്ഞിട്ടുള്ള അനന്യ അഡ്മിഷന് വേണ്ടി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് ഇവര്‍ സമൂഹമാധ്യമങ്ങലിലൂടെ പങ്കുവച്ചു. 

അതേസമയം, ഈ ആരോപണങ്ങളൊന്നും കാര്യമാക്കാതെയാണ് അനന്യയുടെ പ്രതികരണം. സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞുപരത്തുമെന്നത് സത്യമാണെന്നാണ് അനന്യയുടെ വാക്കുകള്‍. ഇതെല്ലാം പറയുന്ന ആളുകള്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com