സിനിമയല്ലല്ലോ ജീവിതം, കജോള്‍ ഒപ്പമുള്ളപ്പോള്‍ വേറെ സ്ത്രീകളെ വായ്‌നോക്കിയാല്‍ നല്ല തമാശയാണ് ; അജയ് ദേവ്ഗണ്‍ 

ജീവിതത്തിൽ ഒരിക്കലും അത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് അജയ് യുടെ വാക്കുകൾ
സിനിമയല്ലല്ലോ ജീവിതം, കജോള്‍ ഒപ്പമുള്ളപ്പോള്‍ വേറെ സ്ത്രീകളെ വായ്‌നോക്കിയാല്‍ നല്ല തമാശയാണ് ; അജയ് ദേവ്ഗണ്‍ 

ജയ് ദേവ്​ഗൺ നായകനായി എത്തുന്ന പുതിയ ചിത്രം ദി ദി പ്യാർ ദി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മുൻ ഭാര്യയെ ദേഷ്യം പിടിപ്പിക്കാനായി തന്റെ പകുതി പ്രായമുള്ള ചെറുപ്പക്കാരികളുമായി ചുറ്റി നടക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അജയ് അവതരിപ്പിക്കുന്നത്. എന്നാൽ ജീവിതത്തിൽ ഒരിക്കലും അത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് അജയ് യുടെ വാക്കുകൾ. 

ദി ദി പ്യാർ ദിയുടെ ട്രെയിലർ കജോൾ കണ്ടോ എന്ന മാധ്യമ പ്രവർഡത്തകരുടെ ചോദ്യത്തിന് അജയ് നൽകിയതും രസകരമായ മറുപടിയാണ്.  '' ട്രെയിലർ അവൾ കണ്ടു. അവൾ അതിൽ ഒക്കെ ആണ്. അവളും സിനിമാ മേഖലയിൽ നിന്നുമുള്ള ആൾ ആയതിനാൽ അവൾക്കിതൊക്കെ മനസ്സിലാകും", അജയ് പറഞ്ഞു. പക്ഷേ ജീവിതത്തിൽ കാര്യങ്ങൾക്ക് വ്യത്യാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

മറ്റ് സ്ത്രീകളെ വായ്നോക്കിയിട്ടുണ്ടെന്ന് അഭിമുഖത്തിൽ തുറന്നുസമ്മതിച്ച അജയ് ഇതൊക്കെ സാധാരണ തോന്നൽ മാത്രമല്ലേ, അതൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ലെന്നൊന്നും പറയാൻ പറ്റില്ല എന്നും പറഞ്ഞു. കജോൾ ഒപ്പമുള്ളപ്പോൾ മറ്റ് സ്ത്രീകളെ വായ്നോക്കിയാലുള്ള അനുഭവത്തെക്കുറിച്ചും അജയ് തുറന്നുപറഞ്ഞു. "അവളുടെ ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാൽ അവൾ അപ്പോൾത്തന്നെ എന്തെങ്കിലും കമന്റ് പാസാക്കും. അതു ചിലപ്പോൾ തമാശയുമാകാം", അജയ് പറഞ്ഞു.

ദി ദി പ്യാർ ദിയിൽ അജയ് യുടെ അടുത്ത സുഹൃത്ത് കൂടിയായ നടി തബുവാണ് മുൻഭാര്യയുടെ വേഷം ചെയ്യുന്നത്. ''നല്ലൊരു പങ്കാളിയെ കിട്ടാത്തതുകൊണ്ടാണ് അവളിപ്പോഴും സിങ്കിൾ ആയിരിക്കുന്നത്. എന്നെപ്പോലെ ഒരു പങ്കാളിയെയാണ് അവൾ ആഗ്രഹിക്കുന്നത്. പക്ഷേ അങ്ങനെയൊരാളെ അവൾക്കിതുവരെ കിട്ടിയില്ല", എന്നായിരുന്നു സഹതാരത്തെക്കുറിച്ചുള്ള അജയ് യുടെ കമന്റ്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com