നായിക മദ്യക്കുപ്പി പിടിക്കേണ്ട; പൂച്ചെണ്ട് മതി!: അജയ് ദേവ്ഗണ്‍ ചിത്രത്തിലെ രംഗങ്ങള്‍ വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്

മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ നിര്‍ദേശം.
നായിക മദ്യക്കുപ്പി പിടിക്കേണ്ട; പൂച്ചെണ്ട് മതി!: അജയ് ദേവ്ഗണ്‍ ചിത്രത്തിലെ രംഗങ്ങള്‍ വെട്ടിമാറ്റി സെന്‍സര്‍ ബോര്‍ഡ്

മുംബൈ: മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ നിര്‍ദേശം. ഹിന്ദി ചിത്രം ദേ ദേ പ്യാര്‍ ദേയിലെ അണിയറ പ്രവര്‍ത്തകരോടാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായിക മദ്യക്കുപ്പി ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റി ഒരു പൂച്ചെണ്ടാക്കാനാണ് നിര്‍ദേശം. 

ചിത്രത്തിലെ മറ്റു രണ്ടു സീനുകളും ഡയലോഗുകളും കൂടി കട്ട് ചെയ്തിട്ടുണ്ട്. അകിവ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലവ് രഞ്ജനാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com